സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ ടി. മുഹമ്മദ് വേളം റമദാൻ സന്ദേശം നൽകുന്നു.
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്ത പരിപാടിയിൽ പ്രമുഖ ഗ്രന്ഥകാരനും ചിന്തകനുമായ ടി. മുഹമ്മദ് വേളം റമദാൻ സന്ദേശം നൽകി സംസാരിച്ചു.
വ്രതം എന്നത് ആത്മീയമായ ശുദ്ധീകരണ പ്രക്രിയയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലും വ്രതത്തിന്റെ വിവിധ രൂപങ്ങൾ പണ്ട് മുതൽക്ക് തന്നെ നിലവിലുണ്ട്. മനുഷ്യന്റെ വികാര വിചാരങ്ങളെ ദൈവികമായ നിർദേശങ്ങൾക്കനുസൃതമായി നിയന്ത്രിക്കാനുള്ള പരിശീലനമാണ് ഇതിലൂടെ നോമ്പെടുക്കുന്നവർ കരസ്ഥമാക്കുന്നത്.
പകലുകളിൽ വിശപ്പും ദാഹവും ലൈംഗികതയും ഉപേക്ഷിച്ച് ആത്മനിയന്ത്രണം നേടിയെടുക്കാൻ വിശ്വാസികൾക്ക് സാധിക്കുന്നു. പരസ്പരമുള്ള പങ്കുവെക്കലിന്റെയും സൗഹൃദത്തിന്റെയും മാസം കൂടിയാണ് റമദാൻ.
ഇത്തരം കൂടിയിരുത്തങ്ങളിലൂടെ സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രൻഡ്സ് കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖും സംസാരിച്ചു.
ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജലീൽ സ്വാഗതം പറഞ്ഞു. ഹേബ നജീബ് പ്രാർഥന ഗീതം ആലപിച്ചു.
മുജീബ്,എൻ.കെ. മുഹമ്മദലി, സ്വലാഹുദ്ദീൻ, അലി അൽത്താഫ്, സുബൈദ മുഹമ്മദലി, ആർ.സി. ശാക്കിർ, ശകീബ്, ഇജാസ്, അൻസാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.