ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആദരം
text_fields1, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുള്ള ആദരവ് സാമൂഹിക വികസന മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്ഫൂറിൽനിന്ന് വൈസ് പ്രസിഡന്റ് സുബൈർ എം.എം ഏറ്റുവാങ്ങുന്നു 2, മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്ഫൂറിനൊപ്പം
സുബൈർ എം.എം, കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ്
മനാമ: അന്താരാഷ്ട്ര വളന്റിയർ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം വിവിധ സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ ഷരീഫ അൽ അവാദി യൂത്ത് ആൻഡ് ചിൽഡ്രൻ ക്ലബിൽ വെച്ചായിരുന്നു പരിപാടി. ചടങ്ങിൽ വെച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുള്ള ആദരവ് വകുപ്പ് മന്ത്രി ഉസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്ഫൂറിൽനിന്നും വൈസ് പ്രസിഡന്റ് സുബൈർ എം.എം ഏറ്റുവാങ്ങി. കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖും സന്നിഹിതനായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.