Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ...

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് റി​ഫ പ​ഠ​ന ക്യാ​മ്പ്

text_fields
bookmark_border
study camp
cancel
camera_alt

ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് റി​ഫ പ​ഠ​ന​ക്യാ​മ്പി​ൽനിന്ന് 

മ​നാ​മ : ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് റി​ഫ യൂ​നി​റ്റ് പ​രി​സ്ഥി​തി ഇ​സ്‌​ലാം' എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​സ്റ്റ് റി​ഫ ദി​ശ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​എം. അ​ഷ്‌​റ​ഫ്‌ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​നു​ഷ്യ​ന്റെ ആ​ർ​ത്തി​യും അ​ഹ​ങ്കാ​ര​വും പ​രി​സ്ഥി​തി​യു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള നാ​ശ​ത്തി​ന് കാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യും ദൈ​വ​ത്തി​ന്റെ വ​ര​ദാ​ന​മാ​യ പ​രി​സ്ഥി​തി​യെ വ​രും ത​ല​മു​റ​ക്കു കൂ​ടെ അ​നു​ഭ​വി​ക്കാ​ൻ ദൈ​വി​ക ദ​ർ​ശ​ന​ത്തി​ന്റെ പി​ൻ​ബ​ലം​കൊ​ണ്ട് മാ​ത്ര​മെ സാ​ധ്യ​മാ​കൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

​എ​ല്ലാ മ​ത​ങ്ങ​ളും ഏ​ക ദൈ​വ​ത്വ​മാ​ണ് ഉ​ദ്ഘോ​ഷി​ക്കു​ന്ന​തെ​ന്നും പു​രോ​ഹി​ത​രു​ടെ കൈ​ക​ട​ത്ത​ലു​ക​ൾ മ​ത​ത്തെ വി​ക​ല​മാ​ക്കി​യെ​ന്നും അ​താ​ണ് മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള പ​ര​സ്പ​ര വൈ​രാ​ഗ്യ​ത്തി​ന് കാ​ര​ണ​മെ​ന്നും ‘ദ​അ​വ​ത്തി​ന് ഒ​രു ആ​മു​ഖം’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​ബ്ദു​ൽ ഹ​ഖ് പ​റ​ഞ്ഞു.

‘ജ​ന​സേ​വ​നം ദൈ​വാ​രാ​ധ​ന’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച് മ​ജീ​ദ് ത​ണ​ൽ സം​സാ​രി​ച്ചു. സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് തി​ക്ത​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും ദൈ​വി​ക പ്ര​തി​ഫ​ലം എ​ന്ന ല​ക്ഷ്യ​മാ​യി​രി​ക്ക​ണം ജ​ന​സേ​വ​ക​നെ മു​ന്നോ​ട്ട് ന​യി​ക്കേ​ണ്ട​ത് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.‘സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം ഇ​സ്‍ലാ​മി​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​ർ അ​ശ്റ​ഫ് അ​ലി സം​സാ​രി​ച്ചു. സ​മ്പ​ത്ത​ല്ല സ​മ്പ​ന്ന​ത എ​ന്നും സ​മ്പ​ന്ന​ൻ സ​മ്പ​ത്തു​ള്ള​വ​ൻ ആ​വ​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം ഹി​റാ ഗു​ഹ​യു​ടെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം വി​വ​രി​ച്ചു. ദൈ​വ മാ​ർ​ഗ​ത്തി​ൽ ജീ​വ​ൻ ത്യ​ജി​ച്ച അ​നു​ച​ര​ന്മാ​രു​ടെ അ​വ​സ്ഥ​യെ പ്ര​വാ​ച​ക​ൻ കൈ​കാ​ര്യം ചെ​യ്ത രീ​തി വി​വ​രി​ച്ചു​കൊ​ണ്ട് ബ​ഷീ​ർ കാ​വി​ൽ ച​രി​ത്ര​പ​ഠ​ന ക്ലാ​സ് ന​ട​ത്തി. നൗ​ഷാ​ദ്, അ​ശ്റ​ഫ് എ​ന്നി​വ​ർ ഗാ​ന​മാ​ല​പി​ച്ചു.

ദി​ശ സെ​ന്റ​റി​ൽ ന​ട​ന്ന പ​ഠ​ന​ക്യാ​മ്പി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌ മൂ​സ കെ. ​ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​വൈ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ അ​ഹ്മ​ദ് റ​ഫീ​ഖ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ​ഷീ​ർ കാ​വി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsRifa Study Camp
News Summary - Friends Social Association West Rifa Study Camp
Next Story