ഫ്രൻഡ്സ് വനിത സമ്മേളനം: ഫാത്തിമ ശബരിമാല പങ്കെടുക്കും
text_fieldsമനാമ: ‘നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം നടത്തുന്ന സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും സാമൂഹിക പ്രവർത്തകയുമായ ഫാത്തിമ ശബരിമാല പങ്കെടുക്കും.
2002 മുതൽ പൊതുപ്രവർത്തന മേഖലയിൽ സജീവമാണ് ശബരിമാല. വിദ്യാഭ്യാസ സമത്വത്തിനും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് അവർ മുഖ്യമായും പ്രവർത്തിക്കുന്നത്. ഡിസംബർ 30ന് വൈകീട്ട് 5.30ന് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പ്രശസ്ത ബഹ്റൈനി സാമൂഹിക പ്രവർത്തക സഫിയ അഹമ്മദ് അൽ കൂഹിജി ഉദ്ഘാടനം ചെയ്യും. പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും ട്വീറ്റിന്റെ (വിമൻ എജുക്കേഷൻ ആൻഡ് എംപവർമെന്റ് ട്രസ്റ്റ്) ചെയർപേഴ്സനുമായ എ. റഹ്മത്തുന്നിസ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും പങ്കെടുക്കും. സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്ത്രീകൾ തന്നെയാണ് നടത്തുന്നതെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. സമ്മേളനത്തിന് മുന്നോടിയായി മനാമ, റിഫ, മുഹറഖ് ഏരിയകൾ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും അന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.