സെപ്റ്റംബർ മൂന്ന് മുതൽ ഗ്രീൻ ലെവലിലേക്ക്: 40ന് മുകളിൽ പ്രായമുള്ള 75 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് നൽകി
text_fieldsമനാമ: സെപ്റ്റംബർ മൂന്ന് മുതൽ ഗ്രീൻ അലർട്ട് ലെവലിലേക്ക് രാജ്യം മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. 40ന് മുകളിൽ പ്രായമുള്ള, അർഹരായവരിൽ 75 ശതമാനം പേർക്കും ബൂസ്റ്റർ ഡോസ് നൽകിയ സാഹചര്യത്തിലാണ് തീരുമാനം. സെപ്റ്റംബർ മൂന്ന് മുതൽ ഏറ്റവും താഴ്ന്ന ജാഗ്രത ലെവൽ പച്ച ആയിരിക്കും. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ കാണിച്ച ജാഗ്രതയെ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അഭിനന്ദിച്ചു.
ആരോഗ്യ, സുരക്ഷ വിഷയത്തിൽ ഓരോരുത്തരും ശ്രദ്ധപുലർത്തുന്നുവെന്നതിെൻറ സൂചനയാണിത്. 40 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനം പേരും ബൂസ്റ്റർ ഡോസ് നൽകുക എന്ന ലക്ഷ്യം റെക്കോഡ് വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നത് ശക്തമായി തുടരാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക മാസന്തോറും പുതുക്കും
മനാമ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റ് വിഭാഗത്തിൽപെട്ട രാജ്യങ്ങളുടെ ലിസ്റ്റ് മാസന്തോറും പുതുക്കുമെന്ന് സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് അറിയിച്ചു. അടുത്ത ലിസ്റ്റ് പുതുക്കൽ സെപ്റ്റംബർ മൂന്നിനാണ്. കോവിഡ് പ്രതിരോധ സമിതിയുടെ തീരുമാനമനുസരിച്ചാണ് പട്ടിക പുതുക്കുകയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.