Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപള്ളിപ്പാട് നിന്ന്...

പള്ളിപ്പാട് നിന്ന് വൈറ്റ് ഹൗസിലെ ഉന്നതപദവി വരെ; അത്ഭുതപ്പെടുത്തും ഈ മലയാളി വൈദികന്റെ കഥ

text_fields
bookmark_border
പള്ളിപ്പാട് നിന്ന് വൈറ്റ് ഹൗസിലെ ഉന്നതപദവി വരെ; അത്ഭുതപ്പെടുത്തും ഈ മലയാളി വൈദികന്റെ കഥ
cancel
camera_alt

ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പള്ളിപ്പാ​ട് വ​ഞ്ചി തു​ഴ​ഞ്ഞു​ന​ട​ന്ന പ​യ്യ​ൻ അ​മേ​രി​ക്ക​ൻ സി​വി​ൽ സ​ർ​വി​സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ​ത്തി​യ അ​വി​ശ്വ​സ​നീ​യ​മാ​യ ക​ഥ​യാ​ണ് ഇ​ത്. യു.​എ​സ്.​എ ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റാ​യ ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​നാ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി ഇ​ന്ന് വൈ​റ്റ് ഹൗ​സി​നെ അ​ല​ങ്ക​രി​ക്കു​ന്ന​ത്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പു​രോ​ഹി​ത​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം സ​ഭ​യു​ടെ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി എ​ത്തി​യ​വേ​ള​യി​ൽ ആ​റ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റു​മാ​ർ​ക്കൊ​പ്പം ജോ​ലി ചെ​യ്ത അ​നു​ഭ​വ​ങ്ങ​ൾ ‘ഗ​ൾ​ഫ്മാ​ധ്യ​മ’​ത്തോ​ട് പ​ങ്കു​വെ​ച്ചു. ഒ​പ്പം ത​ന്റെ പ​ട്ടി​ണി നി​റ​ഞ്ഞ കു​ട്ടി​ക്കാ​ല​ത്തെ​പ്പ​റ്റി​യും മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട സ​മ​യ​ത്തെ​പ്പ​റ്റി​യും.

ഇ​റാ​ഖ് യു​ദ്ധ​ത്തി​നി​ടെ ഫാ. ​അ​ല​ക്സാ​ണ്ട​ർ യാ​ത്ര ചെ​യ്തി​രു​ന്ന വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് റോ​ക്ക​റ്റാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​മേ​രി​ക്ക​ൻ സി​വി​ൽ സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ ബാ​ഗ്ദാ​ദി​ലാ​യി​രു​ന്നു ദൗ​ത്യം. ഇ​റാ​ഖി മി​നി​സ്ട്രി ഓ​ഫ് ഫി​നാ​ൻ​സി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു യാ​ത്ര. ബാ​ഗ്ദാ​ദി​ൽ ഓ​ഫി​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു റോ​ക്ക​റ്റാ​ക്ര​മ​ണം. 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ 13 പേ​രെ ക​ൺ​മു​ന്നി​ൽ​വെ​ച്ച് ക​ത്തി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫാ. ​അ​ല​ക്സാ​ണ്ട​ർ മ​രി​ച്ച​രീ​തി​യി​ൽ കി​ട​ന്ന​തു​കൊ​ണ്ട് മാ​ത്രം ര​ക്ഷ​പ്പെ​ട്ടു. കാ​റി​ന​ക​ത്തെ സ്വി​ച്ച് അ​മ​ർ​ത്തി വി​വ​രം ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സി​നെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ർ ഹെ​ലി​കോ​പ്റ്റ​റു​മാ​യി വ​ന്ന് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്താ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

അ​ന്ന​ത്തെ ആ ​ഭീ​ക​രാ​നു​ഭ​വ​ത്തി​നു​ശേ​ഷം രാ​ത്രി ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ടു. ഒ​രു കാ​തി​ന്റെ കേ​ൾ​വി​യ​ട​ക്കം ന​ഷ്ട​മാ​യി. ക​ടു​ത്ത മാ​ന​സി​ക ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ച്ചു. എ​ന്നാ​ൽ, അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് ഫാ​ദ​ർ പി​ടി​ച്ചു​ക​യ​റു​ക ത​ന്നെ ചെ​യ്തു. ജോ​ലി​യി​ൽ അ​ധി​കം താ​മ​സി​യാ​തെ തി​രി​കെ പ്ര​വേ​ശി​ച്ചു. പ്ര​മോ​ഷ​നു​ക​ൾ വാ​ങ്ങി കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ദ​വി​ക​ളി​ലെ​ത്തി. തു​ല്യ​ത​യി​ൽ വി​ശ്വ​സി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാം സ​ഹാ​യ​ക​മാ​യ​ത് ത​ന്റെ കു​ട്ടി​ക്കാ​ല​ത്തെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​മേ​രി​ക്ക​യി​ലെ​ത്തി​യ ആ​ദ്യ നാ​ളു​ക​ളി​ൽ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ ജോ​ലി ചെ​യ്ത അ​നു​ഭ​വ​വു​മാ​യി​രു​​ന്നെ​ന്ന് ഫാ. ​അ​ല​ക്സാ​ണ്ട​ർ പ​റ​ഞ്ഞു.

1978ലാ​ണ് 16ാമ​ത്തെ വ​യ​സ്സി​ൽ ഹൈ​സ്കൂ​ൾ പ​ഠ​നം ക​ഴി​ഞ്ഞ് അ​ല​ക്സാ​ണ്ട​ർ അ​മേ​രി​ക്ക​യി​ൽ ന​ഴ്‌​സാ​യി​രു​ന്ന മൂ​ത്ത​സ​ഹോ​ദ​രി​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​ത്. തു​ട​ർ​പ​ഠ​നം ക​ഴി​ഞ്ഞ് 1987ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 1998ൽ ​വൈ​റ്റ് ഹൗ​സി​ൽ നി​യ​മ​നം കി​ട്ടി. അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു അ​വ​സാ​ന ഘ​ട്ട അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. മ​റ്റ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കി​ല്ലാ​ത്ത എ​ന്തു പ്ര​ത്യേ​ക​ത​യാ​ണ് താ​ങ്ക​ൾ​ക്കു​ള്ള​ത് എ​ന്നാ​യി​രു​ന്നു ചോ​ദ്യം. മ​ല​യാ​ളം അ​റി​യാം എ​ന്നു മ​റു​പ​ടി പ​റ​ഞ്ഞു. 56 അ​ക്ഷ​ര​ങ്ങ​ളും തി​രി​ച്ചും മ​റി​ച്ചും പ​റ​ഞ്ഞാ​ൽ ഒ​രു​പോ​ലെ ഉ​ച്ച​രി​ക്കു​ന്ന​തു​മാ​യ മ​ല​യാ​ള ഭാ​ഷ അ​റി​യാ​മെ​ങ്കി​ൽ ഏ​തു കാ​ര്യ​വും കൈ​കാ​ര്യം ചെ​യ്യാ​നാ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​ല​ക്സാ​ണ്ട​റെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

14 വ​ർ​ഷം സീ​നി​യ​ർ മാ​നേ​ജ്‌​മെ​ന്റ് ക​ൺ​സ​ൾ​ട്ട​ന്റ്, പി​ന്നീ​ട് അ​മേ​രി​ക്ക​ൻ ഓ​ഫി​സ് ഓ​ഫ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ഓ​ഫി​സി​ന്റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

19ഓ​ളം പ്ര​ധാ​ന സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രോ​ഗ്രാ​മു​ക​ൾ കൈ​കാ​ര്യം​ചെ​യ്തു. 147 രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി. 138 പു​തി​യ യു.​എ​സ് എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും നി​ർ​മി​ക്കു​ന്ന​തി​ന് മു​ൻ​കൈ​യെ​ടു​ത്തു. ന​യ​ത​ന്ത്ര​വേ​ദി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 15 മാ​സം ഇ​റാ​ഖി​ലും 18 മാ​സം അ​ഫ്ഗാ​നി​സ്താ​നി​ലും ചെ​ല​വ​ഴി​ച്ചു.2014 ൽ ​പ്ര​സി​ഡ​ന്റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ കാ​ല​ത്ത് സി​വി​ൽ സ​ർ​വി​സി​ന്റെ (എ​സ്.​ഇ.​എ​സ്.​ഐ.) ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കു​ള്ള വ്യ​ക്തി​യാ​യി. രാ​ഷ്ടീ​യ ഭേ​ദ​െ​മ​ന്യെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച സി​വി​ൽ സ​ർ​വ​ന്റാ​യ​തു​കൊ​ണ്ടാ​ണ് വ്യ​ത്യ​സ്ത ന​യ​ങ്ങ​ളു​ള്ള പ്ര​സി​ഡ​ന്റു​മാ​രു​ടെ കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞ​തെ​ന്ന് ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ പ​റ​ഞ്ഞു. ഇ​പ്പോ​ൾ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ കീ​ഴി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​മ്പോ​ൾ ജ​ന​ന​ന്മ​ക്കാ​യി ഇ​നി​യും ഏ​റെ ചെ​യ്യാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ പാ​ത​ക​ളെ​ല്ലാം ക​ട​ന്നു​പോ​കാ​ൻ തു​ണ​യാ​യ​ത് വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ജി​ത​യാ​ണ് ഭാ​ര്യ. അ​ലീ​സ, ന​താ​ഷ, ഏ​ലി​യ എ​ന്നീ മൂ​ന്ന് മ​ക്ക​ളും ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ക്കും. സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​സ് ക​ത്തീ​ഡ്ര​ലി​ൽ എ​ക്യൂ​മെ​നി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സി​നും ടീ​നേ​ജെ​ഴ്സ് കൗ​ൻ​സി​ലി​ങ്ങി​നും നേ​തൃ​ത്വം ന​ൽ​കു​വാ​നാ​ണ് ഫാ. ​അ​ല​ക്സാ​ണ്ട​ർ ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churchyard to white housemalayali priest in White house
News Summary - From the churchyard to the highest office in the White House; The story of this Malayali priest is surprising
Next Story