പഴം, പച്ചക്കറി വിലവര്‍ധന: പരിശോധന ശക്തമാക്കി
text_fieldsമനാമ: പഴം, പച്ചക്കറി ഉല്പന്നങ്ങൾക്ക് അമിതമായ വിലവര്ധനയുണ്ടെന്ന പൊതുജനങ്ങളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയതായി വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയം വ്യക്തമാക്കി. രാവിലെയും വൈകീട്ടുമായി നിരവധി കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പരിശോധനസംഘം എത്തിയിരുന്നു. കോവിഡ് -19 പശ്ചാത്തലത്തില്‍ പല അവശ്യവസ്തുക്കള്‍ക്കും അന്യായ വിലവര്ധനയുണ്ടെന്ന് പൊതുജനങ്ങളില്‍നിന്ന് വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നടപടി. മാര്‍ക്കറ്റില്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്യായമായി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കരുതെന്ന് വ്യാപാരികളോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിേേശാധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും പ്രത്യേക ടീമിനെ ഒഴിവുദിവസങ്ങളിലേക്ക് തയാറാക്കിയിട്ടുണ്ട്. സാധനങ്ങള്‍ പൂഴ്ത്തിവെക്കുകയോ അന്യായ വില ഈടാക്കുകയോ ചെയ്താല്‍ സ്ഥാപനം അടച്ചുപൂട്ടുന്നതുള്‍പ്പെടെ നടപടികള്‍ക്ക് വിധേയമാകുമെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 80001700 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.