ഗാർഹിക തൊഴിലാളികളുടെ അവകാശം ഉറപ്പാക്കാൻ കൂടുതൽ നടപടികൾ -മന്ത്രി
text_fieldsമനാമ: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ബഹ്റൈൻ തൊഴിൽ യൂനിയൻ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മൂലം ഓരോ രാജ്യങ്ങളും വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. അതിൽനിന്ന് കരകയറാനുള്ള ബഹ്റൈെൻറ ശ്രമങ്ങൾ വിജയത്തിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയെ കോവിഡ് ശക്തമായി ബാധിച്ചിട്ടുണ്ട്. എന്നാൽ, അവയെ തരണം ചെയ്ത് മുന്നേറാൻ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനിൽനിന്നും അയൽ രാജ്യങ്ങളിൽനിന്നുമുള്ള വിദഗ്ധർ വിഷയാവതരണം നടത്തുന്ന സമ്മേളനം രണ്ടുദിവസം നീണ്ടുനിൽക്കും. ഗാർഹിക തൊഴിലാളികളുടെ അവകാശം ഉറപ്പാക്കുന്നതിനും ശാരീരിക കൈയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിയമ നിർമാണത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിന് എംബസികളുടെയും മന്ത്രാലയങ്ങളുടെയും തൊഴിൽ യൂനിയനുകളുടെയും ഇടപെടലുകൾ കരുത്തുപകരുമെന്നും അഭിപ്രായമുയർന്നു.
തൊഴിലുടമകൾ, ലേബർ റിക്രൂട്ട്മെൻറ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ എന്നിവരുടെ താൽപര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെേടണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.