ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് ബഹ്റൈനിലെ തുടര്‍പഠന സാധ്യതകള്‍; സെമിനാര്‍ നാളെ
text_fieldsമനാമ: പന്ത്രണ്ടാംതരം പാസായ ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് ബഹ്റൈനില്‍ താമസിച്ചു ഉപരിപഠനം നടത്താനുള്ള കരിയർ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. വിദ്യാഭ്യാസപ്രവര്‍ത്തകനും അംഗീകൃത കരിയര്‍ കോച്ചുമായ അഡ്വ. അബ്ദുല്‍ ജലീല്‍ അബ്ദുല്ല സെമിനാറില്‍ വിഷയമവതരിപ്പിക്കും. 25ന് വൈകീട്ട് 4.30ന് മാഹൂസിലുള്ള മെക്കിന്റീസ് ഹാളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ബഹ്റൈനില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് നാട്ടില്‍ പോകാതെ പൂര്‍ത്തിയാക്കാവുന്ന ബിരുദ ബിരുദാനന്തര കോഴ്സുകള്‍, വീട്ടമ്മമാര്‍ക്കും ജോലി അന്വേഷിക്കുന്നവര്ക്കുമുള്ള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍, പത്തും പന്ത്രണ്ടും ക്ലാസുകള്‍ തോറ്റവര്‍ക്കുള്ള പുനര്‍പഠന അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സെമിനാറില്‍ പങ്കുവെക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടാതെ മറ്റ് ഉപരി പഠന അവസരങ്ങളെക്കുറിച്ചുള്ള സംശയനിവാരണത്തിനും ചടങ്ങില്‍ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനും 36458340 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.