ഭാവി നിക്ഷേപ സംഗമം; ഗതാഗത, ടെലികോം മന്ത്രി പങ്കെടുത്തു
text_fieldsമനാമ: റിയാദിൽ നടന്ന അഞ്ചാമത് ഭാവി നിക്ഷേപ സംഗമത്തിൽ ഗതാഗത-ടെലികോം മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് പങ്കെടുത്തു. സുസ്ഥിരവും നിർമാണാത്മകവുമായ വികസനം ഉറപ്പാക്കുന്നതിനും ഉറച്ചവരുമാനം സാധ്യമാക്കാനുമുള്ള ഭാവി പദ്ധതികളാണ് മുഖ്യമായും ഫോറം ചർച്ച ചെയ്തത്.
അന്താരാഷ്ട്ര തലത്തിൽ സ്വാധീനമുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം ഇതിന് സഹായകമാകും. വരും കാലങ്ങളിൽ സാമ്പത്തിക മേഖലയിൽ വളർച്ച സാധ്യമാക്കുന്ന രംഗങ്ങളിൽ സജീവമാകാനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ഫോറത്തിലെ ഉന്നത തല ചർച്ചകളിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കീഴിലുള്ള പ്രതിനിധി സംഘം പങ്കെടുത്തിരുന്നു.
സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദിെൻറ രക്ഷാധികാരത്തിൽ നടന്ന ഫോറം ഭാവി നിക്ഷേപ പദ്ധതികളിലേക്കുള്ള ചുവടുവെപ്പായാണ് കരുതപ്പെടുന്നത്. ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഫോറത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.