Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗാന്ധിജി സ്വപ്നംകണ്ടത്...

ഗാന്ധിജി സ്വപ്നംകണ്ടത് ഗ്രാമീണ ജനതയുടെ ശാക്തീകരണം -ഒ.ഐ.സി.സി

text_fields
bookmark_border
ഗാന്ധിജി സ്വപ്നംകണ്ടത് ഗ്രാമീണ ജനതയുടെ ശാക്തീകരണം -ഒ.ഐ.സി.സി
cancel
camera_alt

ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന അ​നു​സ്മ​ര​ണം

മ​നാ​മ: ഗാ​ന്ധി​ജി സ്വ​പ്നം​ക​ണ്ട ഇ​ന്ത്യ​യു​ടെ വി​ക​സ​നം എ​ന്ന​ത് ഗ്രാ​മീ​ണ ഇ​ന്ത്യ​യു​ടെ ശാ​ക്തീ​ക​ര​ണ​വും സ്വ​യം​ഭ​ര​ണ​വും ആ​യി​രു​ന്നു​വെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന് വി​ക​സ​നം എ​ന്ന് പ​റ​ഞ്ഞു നാ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്, നാ​ട്ടി​ലെ പാ​വ​പ്പെ​ട്ട ജ​ന​ത​യെ പാ​ടേ മ​റ​ന്നു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ലെ ഉ​പ​രി​വ​ർ​ഗ​ത്തി​നും മ​ധ്യ​വ​ർ​ഗ​ത്തി​നും വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ്. ഗ്രാ​മീ​ണ ജ​ന​ത​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്.

ഗാ​ന്ധി​ജി​യു​ടെ സ്വ​പ്നം പോ​ലെ പ​ഞ്ചാ​യ​ത്തീ​രാ​ജ്, ന​ഗ​ര​പാ​ലി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി എ​ങ്കി​ലും ഗ്രാ​മീ​ണ ജ​ന​ത​ക്ക് തൊ​ഴി​ലും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. അ​തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള വി​ക​സ​നം ആ​ണ് മ​ഹാ​ത്മ​ജി വി​ഭാ​വ​നം ചെ​യ്ത​ത്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ന​ട​ന്ന ആ​ദ്യ വ​ർ​ഗീ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം ആ​യി​രു​ന്നു മ​ഹാ​ത്മ​ജി​യു​ടെ കൊ​ല​പാ​ത​കം. അ​ധി​കാ​ര​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ൽ​നി​ന്നും മാ​റി​നി​ന്ന മ​ഹാ​ത്മ​ജി കൊ​ല്ല​പ്പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്റെ ഭാ​വി മ​റ്റൊ​ന്ന് ആ​കു​മാ​യി​രു​ന്നു എ​ന്നും ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യം​ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ദ് എം.​എ​സ്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​വാ​ദ് വ​ക്കം, ന​സിം തൊ​ടി​യൂ​ർ, സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ വ​ർ​ഗീ​സ്, നേ​താ​ക്ക​ളാ​യ പി.​ടി. ജോ​സ​ഫ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ച​ന്ദ്ര​ൻ വ​ള​യം എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ്‌, അ​നി​ൽ കു​മാ​ർ കൊ​ടു​വ​ള്ളി, ബെ​ന്നി പാ​ല​യൂ​ർ, ജെ​യ്സ​ൺ മ​ഞ്ഞ​ലി, ജെ​യ്സ​ൺ ഡേ​വി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGandhijiBahrain NewsRural Development
News Summary - Gandhi ji dreamed of empowerment of rural people -OICC
Next Story