ഗർബയെ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിച്ചു; ആഘോഷിച്ച് ഇന്ത്യൻ സമൂഹം
text_fieldsമനാമ: ഗുജറാത്തിലെ ഗർബയെ യുനെസ്കോ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിച്ചത് ആഘോഷിച്ച് ഇന്ത്യൻ സമൂഹം. മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ, ആഘോഷത്തിന്റെ ഭാഗമായി ഗർബ നൃത്തം അവതരിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ തട്ടായി ഹിന്ദു സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഗുജറാത്തി സമൂഹവും ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.
നവരാത്രി ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളിൽ ശ്രീനാഥ്ജി ക്ഷേത്രത്തിൽ എല്ലാ വർഷവും പരമ്പരാഗതമായി ഗർബ നൃത്തം അവതരിപ്പിക്കപ്പെടാറുണ്ട്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആഘോഷത്തിൽ പങ്കെടുത്തു. ഗർബ നൃത്തരൂപം കമ്യൂണിറ്റി ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപ്രസിദ്ധമായ ശ്രീനാഥ്ജി ക്ഷേത്രം ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറി പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.