ഗസ്സ സംഘർഷം: സമാധാന ശ്രമങ്ങളെ പിന്തുണക്കും –ബഹ്റൈൻ
text_fieldsമനാമ: ഇസ്രായേലും ഫലസ്തീനികളും തമ്മിലെ സംഘർഷത്തിന് അയവ് വരുത്താൻ ഇൗജിപ്തിെൻറ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതായി ബഹ്റൈൻ പ്രഖ്യാപിച്ചു.
ഇസ്ലാമിക് സഹകരണ സംഘടനയുടെ (ഒ.െഎ.സി) അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് ഇക്കാര്യം അറിയിച്ചത്.
സംഘർഷം അവസാനിപ്പിക്കാനും ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്താനും സൗദി അറേബ്യയും ഇൗജിപ്തും ജോർഡനും തുനീഷ്യയും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം നിരപരാധികളുടെ ജീവന് ഭീഷണിയാണ്. ജനവാസ കേന്ദ്രങ്ങളിൽ വൻ നാശനഷ്ടത്തിന് ഇത് കാരണമാകും. കൂടുതൽ അപകടകരമായ ഏറ്റുമുട്ടലുണ്ടായാൽ അത് മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയർത്തും.
ജറൂസലമിലും അധിനിവേശ ഫലസ്തീൻ മേഖലയിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ബഹ്റൈൻ ശക്തമായി അപലപിക്കുന്നു. ഗസ്സയിലെയും മറ്റു ഫലസ്തീൻ മേഖലകളിലെയും സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളോടും ബഹ്റൈൻ ആഹ്വാനം ചെയ്യുന്നു.വെടിനിർത്തലിന് ഇൗജിപ്തിെൻറ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു.
ഇൗജിപ്തിെൻറ സമാധാന ശ്രമങ്ങളെ പിന്തുണക്കാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും മേഖലയിലെ ശക്തരായ രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ശാശ്വതമായ വെടിനിർത്തലിനുള്ള ചർച്ചകൾ ആരംഭിക്കണമെന്നും നിർദേശിച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും സുസ്ഥിരതയും ൈകവരിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഇടപെടലുണ്ടാകണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രത്തിനുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.