ഗസ്സയിലെ സഹായ വിതരണത്തിൽ ബി.ഡി.എഫും ആർ.എച്ച്.എഫും സഹകരിച്ചു
text_fieldsമനാമ: ഗസ്സയിൽ പ്രയാസപ്പെടുന്നവർക്കായി ഭക്ഷ്യകിറ്റ് വിതരണമായ അംറുബ്നുൽ ആസ് ഓപറേഷനിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവ ജോർഡൻ എയർഫോഴ്സുമായി സഹകരിച്ചു. അടിയന്തരമായി രണ്ട് കണ്ടെയ്നർ സഹായ വസ്തുക്കൾ ബഹ്റൈനിൽ നിന്നും അയക്കുകയും അവ ഗസ്സയിൽ സൈനിക വിമാനം വഴി ജനങ്ങൾക്ക് ഇട്ടു കൊടുക്കുകയും ചെയ്തു. ഈയൊരു സഹായം ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം ആർ.എച്ച്.എഫ് ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പങ്കുവെക്കുകയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രയാസപ്പെടുന്ന ഫലസ്തീനികൾക്കാവശ്യമായ സഹായഹസ്തം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.