സഹകരണം വിപുലമാക്കാൻ ജി.സി.സിയും യൂറോപ്യൻ യൂനിയനും
text_fieldsമനാമ: ബെൽജിയത്തിലെ ബ്രസൽസിൽ നടന്ന 26ാമത് ഗൾഫ് സഹകരണ കൗൺസിൽ-യൂറോപ്യൻ യൂനിയൻ മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കേൽ, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്റാഫ് എന്നിവരും സന്നിഹിതരായിരുന്നു.
ജി.സി.സിയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം യോഗം അവലോകനം ചെയ്തു. വിവിധ മേഖലകളിൽ ഇരുപക്ഷവും തമ്മിൽ സഹകരണം വർധിപ്പിക്കാനുള്ള മാർഗങ്ങളും നേതാക്കൾ ചർച്ചചെയ്തു. മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള വെല്ലുവിളികൾ സംബന്ധിച്ച് തുടർച്ചയായ ഏകോപനവും സഹകരണവും വേണമെന്നും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സുരക്ഷയും സമാധാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതായും മന്ത്രിമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.