ജി.സി.സി ഹാക്കത്തൺ: ബഹ്റൈൻ വിദ്യാർഥികൾക്ക് പുരസ്കാരം
text_fieldsമനാമ: ദുബൈ എക്സ്പോയുടെ ഭാഗമായി നടന്ന ഹാക്കത്തണിൽ ബഹ്റൈൻ വിദ്യാർഥികൾ സമ്മാനം നേടി. ഇലക്ട്രോണിക് സിഗരറ്റിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന കാമ്പയിനിനാണ് അവാർഡ് കരസ്ഥമാക്കിയത്.
എക്സ്പോയിൽ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റിലെ പവലിയനിലാണ് മൂന്ന് ദിവസത്തെ ഹാക്കത്തൺ മത്സരം നടന്നത്. പ്രായമായവരുടെ മാനസികവും സാമൂഹികവുമായ ആരോഗ്യം, ഇലക്ട്രോണിക് സിഗരറ്റിന്റെ അപകടസാധ്യതകൾ, മയക്കുമരുന്നിന്റെ അപകടം എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. സൗദി വിദ്യാർഥികൾ മികച്ച ഉള്ളടക്കത്തിനുള്ള അവാർഡ് നേടി. ക്രിയേറ്റിവ് ഉള്ളടക്കത്തിനുള്ള സമ്മാനം ഖത്തർ ടീമിന് ലഭിച്ചു.
മികച്ച ദൃശ്യ അവതരണത്തിനുള്ള സമ്മാനം യു.എ.ഇ ടീം കരസ്ഥമാക്കി. ലഹരി വസ്തുക്കളുടെ വിപത്ത് ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിന് കുവൈത്ത് വിദ്യാർഥികൾ ടീം സ്പിരിറ്റ് അവാർഡ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.