ജി.സി.സി സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തി
text_fieldsമനാമ: ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സയാനിയെ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സ്വീകരിച്ച് ചര്‍ച്ച നടത്തി. ജി. സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ കൂടുതൽ സഹകരണം സാധ്യമാക്കുന്നതിന് സെക്രട്ടറി ജനറല്‍ നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനും എല്ലാ ജി.സി.സി രാഷ്ട്രങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനും സമാധാനം സാധ്യമാക്കാനും ജി.സി.സി സെക്രട്ടേറിയറ്റ് കൗണ്‍സില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതായി ഡോ. അബ്ദുല്ലത്തീഫ് വ്യക്തമാക്കി. രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിെൻറ സേവനം മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.