ജെൻഡർ ന്യൂട്രാലിറ്റി മുതലാളിത്തത്തിന്റെ ഉൽപന്നം -സലീം മമ്പാട്
text_fieldsമനാമ: ജെൻഡർ ന്യൂട്രാലിറ്റി എന്നത് മുതലാളിത്തത്തിന്റെ ഉൽപന്നമാണെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സലീം മമ്പാട് പറഞ്ഞു. ടീൻ ഇന്ത്യ സംഘടിപ്പിച്ച 'ജീവിതം സുന്ദരമാണ്' എന്ന സംഗമത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ധാർമിക മൂല്യങ്ങൾ ഉൾക്കൊണ്ട് വളർന്നുവരുന്ന തലമുറക്ക് മാത്രമേ കരുത്തുറ്റ നല്ലൊരു സമൂഹത്തെ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ.
വിദ്യാർഥികൾ തങ്ങളുടെ അകവും പുറവും തേച്ചു മിനുക്കി ശക്തരാകേണ്ടതുണ്ട്. നമ്മുടെ തനിമയും മൂല്യവും എപ്പോഴും കൂടെ വെക്കാൻ സാധിക്കണം. മുതലാളിത്ത താൽപര്യങ്ങളുടെയും കോർപറേറ്റുകളുടെയും ചട്ടുകങ്ങളായി മാറാൻ നിന്നു കൊടുക്കരുത്. ബന്ധങ്ങൾക്ക് വില കൽപിക്കുന്ന സമൂഹമാണിന്ന് ആവശ്യം.
മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കാനും അവർ പകർന്നു തരുന്ന നല്ല അറിവുകളെ ജീവിതത്തിലേക്ക് സ്വാംശീകരിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്നാൻ ഷൗക്കത്തലി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാമിൽ ശംസുദ്ധീൻ സ്വാഗതവും ഫുസ്ഹ ദിയാന നന്ദിയും പറഞ്ഞു. ഷബിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് മുഹിയുദ്ധീൻ, സജീർ ഇരിക്കൂർ എന്നിവരും സംസാരിച്ചു.
ടീൻ ഇന്ത്യ കോഓഡിനേറ്റർ മുഹമ്മദ് ഷാജി, കോഓഡിനേറ്റർമാരായ ലുബൈന ഷഫീഖ്, ഷബീഹാ ഫൈസൽ, നസീറ, നസിയ, ഹാരിസ്, അബ്ദുൽ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.