Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹുരാഷ്ട്ര നേവൽ...

ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടിച്ചു

text_fields
bookmark_border
ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടിച്ചു
cancel

മനാമ: ബഹ്‌റൈൻ ആസ്ഥാനമായ ബഹുരാഷ്ട്ര നേവൽ ടാസ്‌ക് ഫോഴ്‌സ് ഈ വർഷം 22 ടണ്ണിലധികം നിരോധിത മയക്കുമരുന്ന് പിടികൂടി നശിപ്പിച്ചു. 320 മില്യൺ ഡോളർ വിലവരുന്നതാണിത്.

യു.കെ റോയൽ നേവിയുടെ നേതൃത്വത്തിൽ റോയൽ എയർഫോഴ്‌സ്, റോയൽ ന്യൂസിലാൻഡ് നേവി, ഇറ്റലിയിലെ മറീന മിലിറ്റയർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ഹാഷിഷ്, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, ഫെനെത്തിലിൻ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഏഴ് ടണ്ണോളം ഹെറോയിൻ, മെതാംഫെറ്റാമൈൻ എന്നിവയായിരുന്നു. 38 രാജ്യങ്ങൾ അടങ്ങുന്ന ബഹുരാഷ്ട്ര നാവിക പങ്കാളിത്തമാണ് ബഹ്‌റൈൻ ആസ്ഥാനമായ കമ്പൈൻഡ് മാരിടൈം ഫോഴ്‌സ്. ഇതിന് കീഴിലുള്ള അഞ്ച് ടാസ്‌ക് ഫോഴ്‌സുകളിൽ ഒന്നാണ് സി.ടി.എഫ് 150. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടേ എന്ന് ഉറപ്പുവരുത്തുക, വാണിജ്യം സുഗമമാക്കുക,കപ്പലുകളെ സംരക്ഷിക്കുക, കടൽ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ ദൗത്യം. ജനുവരിയിലാണ് യു.കെ റോയൽ നേവി ക്യാപ്റ്റൻ ജെയിംസ് ബൈറണജഇനിന്നും ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വം ഫ്രഞ്ച് നേവി ക്യാപ്റ്റൻ യാനിക് ബോസു ഏറ്റെടുത്തു. യു.കെ, ന്യൂസിലാന്റ്, ആസ്​​ത്രേലിയ, ബഹ്റൈൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാവികരാണ് അദ്ദേഹത്തിന്റെ ടാസ്ക് ഫോഴ്സിൽ പ്രവർത്തിക്കുന്നത്.

കമ്പൈൻഡ് മാരിടൈം ഫോഴ്‌സിനു കീഴിൽ അഞ്ച് ടാസ്ക് ഫോഴ്സുകളുണ്ട്.സി.ടി.എഫ് 150, സി.ടി.എഫ്151, സി.ടി.എഫ്152, സി.ടി.എഫ്153, സി.ടി.എഫ്154 എന്നിവ. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടിയെടുക്കുകയാണ് സി.ടി.എഫ് 150 ചെയ്യുന്നത്. സി.ടി.എഫ് 154 സംയുക്ത സേനയിൽ പങ്കാളികളായ നാവികസേനയെ പരിശീലിപ്പിക്കുകയും മിഡിൽ ഈസ്റ്റിലെ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ചെങ്കടലിൽ സമുദ്ര സുരക്ഷയാണ് സി.ടി.എഫ് 153ന്റെ ദൗത്യം. സമുദ്ര തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുകയാണ് സി.ടി.എഫ്151. അറേബ്യൻ ഗൾഫിലെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്ന ടാസ്ക് ഫോഴ്സാണ് സി.ടി.എഫ് 152.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahraindrug bustIllegal DrugsNaval Task Force
News Summary - Global Naval Task Force Confiscates Over 22 Tonnes of Illegal Drugs This Year
Next Story