അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ന് ഗോവ ഗവർണറും എഴുത്തുകാരനുമായ പി.എസ്. ശ്രീധരൻ പിള്ള അതിഥിയായെത്തുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ,ബുക്ക് ഫെസ്റ്റ് കൺവീനർ ഫിറോസ് തിരുവത്ര, ബുക്ക് ഫെസ്റ്റ് കൺവീനർ ബിനു വേലിയിൽ എന്നിവർ അറിയിച്ചു.
രാത്രി 7.30ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പങ്കെടുക്കും. മുഖ്യാതിഥിയുമായി മുഖാമുഖവും ഉണ്ടാകും. 2019ൽ മിസോറം ഗവർണറായി ചുമതലയേറ്റ ശ്രീധരൻ പിള്ള 2021 മുതൽ ഗോവ ഗവർണറായി പ്രവർത്തിച്ചുവരുകയാണ്. ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.