ഗോൾഡൻ ലൈസൻസ്: രാജ്യ വികസനത്തിലെ നാഴികക്കല്ലായി മാറും-ആർ.ഇ.ആർ.എ
text_fieldsമനാമ: മെഗാ പ്രോജക്ടുകൾക്ക് ഗോൾഡൻ ലൈസൻസ് നൽകുന്നത് രാജ്യ വികസനത്തിലെ നാഴികക്കല്ലായി മാറുമെന്ന് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ.ഇ.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ.
സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് ഉൾപ്പെടെ നിക്ഷേപകർക്ക് വിപുലമായ ആനുകൂല്യങ്ങളാണ് ഗോൾഡൻ ലൈസൻസ് വഴി ലഭിക്കുന്നത്. നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമായി രാജ്യം മാറാൻ ഇതിടയാക്കും. ഈഗിൾ ഹിൽസ് ദിയാർ കമ്പനിക്ക് ഗോൾഡൻ ലൈസൻസ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഗിൾ ഹിൽസ് ദിയാർ മാനേജിങ് ഡയറക്ടർ ഡോ. മഹർ അൽ-ഷെർ, ഈഗിൾ ഹിൽസ് ദിയാർ ഡയറക്ടർ ജനറൽ ഹൈതം യൂസിഫ് എന്നിവർ സന്നിഹിതരായിരുന്നു.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആർ.ഇ.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലക്ക് നൽകുന്ന പ്രത്യേകാവകാശങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് സാമ്പത്തിക വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.