പ്രത്യാശ ഉദിക്കുന്ന പുണ്യദിനം
text_fieldsലോകത്തിനുവേണ്ടി സ്വർഗം വെടിഞ്ഞ് ഭൂമിയിൽ അവതരിക്കുകയും മാനവകുലത്തിന്റെ നന്മക്കായി കാൽവരിയിൽ മരിക്കുകയും ചെയ്ത യേശുക്രിസ്തു, മരണത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കലായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
ഈ സമയം ക്രിസ്തുവിന്റെ ത്യാഗത്തെ സ്മരിക്കാനുള്ളതാണ്. ആ ഓർമ ആഘോഷമായി മാറ്റപ്പെടുന്നു എന്നതാണ് ഈസ്റ്ററിന്റെ പ്രത്യേകത. മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ ഓർമയിൽ പ്രത്യാശ എല്ലാ ഹൃദയങ്ങളിലും ഉദിക്കുന്ന പുണ്യദിനം കൂടിയാണിത്. ക്രിസ്തുവിന്റെ മാതൃകകളെ പിന്തുടരുകയാണ് നാം ഇന്ന് ചെയ്യേണ്ടത്.
പ്രവാസജീവിതത്തിന്റെ വിവിധങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവർക്കും ക്രിസ്തുവിന്റെ ജീവിതം പ്രചോദനം നൽകുന്നതാണ്. അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്താനുള്ള അവസരമായി ഈസ്റ്ററിനെ ഉപയോഗപ്പെടുത്തണം. ദൈവികമായ നന്മകളും സന്തോഷവും എല്ലാവരിലും നിറയട്ടെ എന്നാശംസിക്കുന്നു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.