പെരുമ നേടാൻ പ്രവാസികളെ കൈയൊഴിഞ്ഞ സർക്കാർ
text_fieldsപ്രവാസികളോട് ശത്രുതാ നിലപാട് തുടരുന്ന ഇടതുപക്ഷ സർക്കാറിനെതിരെ വിധിയെഴുതാൻ ജനങ്ങൾക്ക് ലഭിച്ച അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. നാടിെൻറ സമ്പദ്വ്യവസ്ഥയെ കാത്തുരക്ഷിക്കുന്ന പ്രവാസികളെ അന്യരെപ്പോലെ കാണുന്ന സമീപനമാണ് കോവിഡ് കാലത്ത് സർക്കാർ സ്വീകരിച്ചത്. ആദ്യം പ്രവാസികൾ നാട്ടിലേക്ക് തിരിച്ചുവരുന്നതിന് പലവിധത്തിലുള്ള തടസ്സങ്ങളുമുന്നയിച്ചു. കോവിഡിനെ തടഞ്ഞുനിർത്തി എന്ന ഖ്യാതി നേടാൻ സർക്കാർ പ്രവാസികളെ ബലിയാടാക്കുകയായിരുന്നു. നാടിനെ താങ്ങി നിർത്തുന്ന പ്രവാസികളെ ലോകത്തിെൻറ കൈയടി കിട്ടാൻ വേണ്ടി സർക്കാർ കൈയൊഴിഞ്ഞു. ഇത് പ്രവാസികളിലും നാട്ടിലെ അവരുടെ കുടുംബാംഗങ്ങൾക്കുമുണ്ടാക്കിയ വേദന ചെറുതൊന്നുമല്ല. ഇതിനൊക്കെ സർക്കാറിന് മറുപടി നൽകാൻ തദ്ദേശ തെരഞ്ഞെടുപ്പിനെ അവർ ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
കേന്ദ്ര സർക്കാർ ഇളവ് നൽകാമെന്ന് നിർദേശം വെച്ചിട്ടും പ്രവാസികളുടെ ക്വാറൻറീൻ കാര്യത്തിൽ സർക്കാർ ഇേപ്പാഴും കടുംപിടുത്തം തുടരുകയാണ്. പ്രവാസികൾ ഏഴ് ദിവസത്തെ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥ അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിലെത്തുന്നവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. വിദേശത്തുനിന്ന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കാമെന്ന കേന്ദ്ര നിർദേശം അംഗീകരിക്കാൻ കേരള സർക്കാർ തയാറാകുന്നില്ല. ഇത് പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബഹ്റൈനിൽ ഉൾപ്പെടെ ഗൾഫ് നാടുകളിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. നാട്ടിലും രോഗികളുടെ എണ്ണം കുറയുകയാണ്. ഇൗ സാഹചര്യത്തിൽ, ക്വാറൻറീൻ കാലാവധി കുറക്കുകയോ ഒഴിവാക്കുകയോ ചെയ്ത് പ്രവാസികളെ സഹായിക്കേണ്ട സർക്കാർ അവരെ വേട്ടയാടുകയാണ് ചെയ്യുന്നത്.
നിലവിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ എത്തി ഏഴ് ദിവസം മാത്രം തങ്ങുന്നവർക്ക് ക്വാറൻറീനിൽ ഇളവുണ്ട്. കൂടുതൽ ദിവസം തങ്ങുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഗൾഫിലുള്ളതിനേക്കാൾ കൂടുതൽ കേസുകളുള്ള ഇതര സംസ്ഥാനക്കാർക്ക് ആവശ്യമില്ലാത്ത ക്വാറൻറീൻ പ്രവാസികളിൽ അടിച്ചേൽപിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്ന് വേണം കരുതാൻ. പ്രവാസികൾ വോട്ട് ചെയ്യാൻ എത്താതിരിക്കുകയെന്ന ലക്ഷ്യമാണോ ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിനിൽക്കുന്ന സർക്കാരിന് ജനങ്ങളുടെ മുമ്പിൽ ഉയർത്തിക്കാട്ടാൻ ഒന്നുമില്ല. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഒാഫീസിലുള്ളവരാണ് കേന്ദ്ര ഏജൻസികളുടെ പിടിയിലായത്. ഇത്തരമൊരു അവസ്ഥ കേരളത്തിൽ ഇതിന് മുമ്പുണ്ടായിട്ടില്ല. ഇൗ സർക്കാരിനെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ് എന്നതിൽ സംശയമില്ല. ജനരോഷം ഇത്രയേറെ ഏറ്റുവാങ്ങിയ സർക്കാരിന് എന്ത് പറഞ്ഞാണ് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയുക? നിപരാധികളായ ചെറുപ്പക്കാരെ തുറുങ്കിലടക്കാൻ അന്വേഷണ ഏജൻസികൾക്ക് ഒത്താശ ചെയ്ത സർക്കാരാണ് കേരളത്തിലേത്. ഇതിലെല്ലാമുള്ള ജനങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിലൂടെ പുറത്തുവരും. യുവജനങ്ങൾക്ക് പ്രാധാന്യം നൽകിയും വിവിധ വിഭാഗങ്ങളെ ഒരുമിച്ച് ചേർത്തും ശക്തമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തങ്ങൾക്കൊപ്പമില്ലാത്തവരെ വർഗീയ ശക്തികളെന്ന് മുദ്രകുത്തുന്ന ഇടതുമുന്നണിയുടെ ഇരട്ടത്താപ്പിന് വോട്ടർമാർ മറുപടി നൽകും. നാടിെൻറ നൻമക്കും ക്ഷേമത്തിനും െഎക്യ ജനാധിപത്യ മുന്നണിയെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്. ഇൗ പ്രതീക്ഷയുടെ പ്രതിഫലനമാകും തദ്ദേശ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.