സർക്കാർ ആശുപത്രികളിൽ പ്രവേശിക്കൽ; നിബന്ധന പുതുക്കി
text_fieldsമനാമ: സർക്കാർ ആശുപത്രികളിൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാനുള്ള നിബന്ധനകൾ പുതുക്കി നിർണയിച്ചു. രോഗികളെ സന്ദർശിക്കുന്നതിന് ആശുപത്രിയിൽ വരുന്നതിന് താഴെ ചേർത്ത നിബന്ധനകൾ പാലിക്കണം. ഗ്രീൻ ഷീൽഡ് പരിശോധിക്കുകയും തെർമൽ സ്കാൻ നടത്തുകയും ചെയ്യും. പ്രവേശന സമയത്ത് പേരുകൾ രജിസ്റ്റർ ചെയ്യണം. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ ഏഴു വരെയായിരിക്കും സന്ദർശക സമയം. ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിൽ ഗ്രീന്ഷീൽഡ് പരിശോധിച്ചിട്ടായിരിക്കും പ്രവേശിപ്പിക്കുക. 72 മണിക്കൂറിനുള്ളിൽ ചെയ്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സമയത്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.