സർക്കാർ സ്കൂളുകൾ ഇന്നു തുറക്കും
text_fieldsമനാമ: സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ കളിയാരവങ്ങൾ ഇന്നുമുതൽ ഉയരും. പുതിയ അധ്യയന വർഷത്തിന് തുടക്കംകുറിച്ചാണ് ബഹ്റൈനിലെ സർക്കാർ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുന്നത്.
നീണ്ട ഇടവേളക്കുശേഷമാണ് വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നത്. നേരിെട്ടത്തി പഠനം നടത്താൻ താൽപര്യം അറിയിച്ച വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിൽ എത്തുന്നത്.
മറ്റുള്ളവർ ഒാൺലൈനിൽ പഠനം തുടരും. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ തയാറെടുപ്പുകളും വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കി. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം, വിദൂരപഠനത്തിനുള്ള തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
79,000ത്തോളം വിദ്യാർഥികളാണ് സ്കൂളിൽ എത്തി പഠനം നടത്താൻ താൽപര്യമറിയിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒാരോ ജാഗ്രതാ ലെവലിലും വ്യത്യസ്ത അനുപാതത്തിലാണ് സ്കൂളുകളിൽ നേരിട്ട് അധ്യയനം അനുവദിക്കുക.
ഗ്രീൻ ലെവലിൽ 100 ശതമാനം വിദ്യാർഥികൾക്കും സ്കൂളിൽ എത്തി പഠനം നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. യെല്ലോ ലെവലിൽ 50 ശതമാനം വിദ്യാർഥികൾക്കും ഒാറഞ്ച് ലെവലിൽ 30 ശതമാനം പേർക്കുമാണ് അനുമതി. റെഡ് ലെവലിൽ ഒാൺലൈൻ പഠനം മാത്രമാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.