Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹജ്ജ്...

ഹജ്ജ് കർമങ്ങളെക്കുറിച്ചുള്ള എക്സിബിഷൻ ഗവർണർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
Hajj rituals
cancel
camera_alt

ഹജ്ജ്​ കർമങ്ങൾ സംബന്ധിച്ച എക്​സിബിഷൻ ദക്ഷിണ മേഖല ഗവർണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽഖലീഫ ഉദ്​ഘാടനം ചെയ്യുന്നു

മനാമ: ഹജ്ജ്​ കർമങ്ങളെക്കുറിച്ച്​ പൊതുജനങ്ങൾക്ക്​ മനസ്സിലാക്കാനുതകുന്ന എക്​സിബിഷൻ ദക്ഷിണ മേഖല ഗവർണർ ശൈഖ്​ ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ഉദ്​ഘാടനം ചെയ്തു. ഗവർണറേറ്റിലെ വിവിധ പ്രായക്കാരായവർക്ക്​ ഇസ്​ലാമിക വിശ്വാസത്തെക്കുറിച്ചും ഹജ്ജ്​ അടക്കമുള്ള ആരാധനാനുഷ്​ഠാനങ്ങളെക്കുറിച്ചും മനസ്സിലാക്കാനുപകരിക്കുന്ന ഒന്നാണിതെന്ന്​ ഗവർണർ വ്യക്തമാക്കി.

ജനങ്ങളിൽ ഹജ്ജിനെക്കുറിച്ച്​ അവബോധം സൃഷ്​ടിക്കാനുതകുന്ന രൂപത്തിലാണ്​ എക്​സിബിഷൻ ഒരുക്കിയിട്ടുള്ളതെന്നും അതിനാൽതന്നെ പെ​ട്ടെന്ന്​ ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും സ്റ്റാളുകൾ ചുറ്റിക്കണ്ട ശേഷം അദ്ദേഹം വിശദീകരിച്ചു. ദക്ഷിണ മേഖല ഗവർണറേറ്റ്​ പരിധിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഹജ്ജ്​ കർമങ്ങളെക്കുറിച്ച്​ മനസ്സിലാക്കാൻ ഒരുക്കിയ അവസരം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorexhibitionHajj News
News Summary - Governor inaugurates exhibition on Hajj rituals
Next Story