ഹൂറത്ത് ആലി കൃഷിയിടം ഗവർണർ സന്ദർശിച്ചു
text_fieldsമനാമ: ഹൂറത്ത് ആലിയിലെ കൃഷിയിടങ്ങൾ ഉത്തരമേഖല ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
മഴ മൂലം കൃഷിയിടങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. പൊതുമരാമത്ത് മന്ത്രാലയം, മുനിസിപ്പൽ കാർഷിക മന്ത്രാലയം എന്നിവയുടെ പ്രതിനിധികളും ബഹ്റൈൻ കാർഷിക സൊസൈറ്റി ചെയർമാൻ ഹുസൈൻ ജഅ്ഫർ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്. കാർഷിക മേഖലയിലുള്ളവരുമായി ചർച്ച നടത്തുകയും നാശനഷ്ടങ്ങൾ കണക്കാക്കുകയും ചെയ്തു.
കാർഷിക മേഖലയുടെ വികസനത്തിനും വളർച്ചക്കും ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് ഗവർണർ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
കാർഷിക വിളകൾ നശിച്ചവരിൽനിന്നും ഫോറം പൂരിപ്പിച്ച് വാങ്ങുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവനങ്ങളെയും ഗവർണർ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.