അൽനൂർ ഇൻറർനാഷനൽ സ്കൂളിന് മികച്ച വിജയം
text_fieldsമനാമ: കേംബ്രിഡ്ജ് അഡ്വാൻസ്ഡ് ലെവൽ പരീക്ഷയിൽ അൽനൂർ ഇൻറർനാഷനൽ സ്കൂളിന് മികച്ച വിജയം. 57 ശതമാനം വിദ്യാർഥികളും എ സ്റ്റാർ, എ, ബി ഗ്രേഡുകൾ നേടി. പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാർഥികളും വിജയം കൈവരിച്ചതും നേട്ടമായി. എട്ട് വിദ്യാർഥികൾക്ക് മൂന്ന് എ സ്റ്റാർ ഗ്രേഡ് ലഭിച്ചു. 44 പേർക്ക് എ സ്റ്റാർ, 83 പേർക്ക് എ, 86 പേർക്ക് ബി ഗ്രേഡുകൾ ലഭിച്ചു.
വരാഹിനി കമലരാജൻ മൂന്ന് എ സ്റ്റാർ ഗ്രേഡുകളും രണ്ട് എ ഗ്രേഡുകളും സ്വന്തമാക്കി സ്കൂളിെൻറ അഭിമാനമായി. നമാഷ മിൻരാധ, നഹീൻ കബീർ, തുമാലി ഷഖ്യ എംബുൽദേനിയ, അഷ്റഫ് ഇസാം അബ്ദുൽ യൂസഫ്, ഫെലൂബാറ്റിയെർ ലീഷ ഷഫീക്, മുഹമ്മദ് ഇസാം അബ്ദുൽ യൂസഫ്, യൂസഫ് അബ്ദുൽ കരീം എന്നിവരാണ് എ സ്റ്റാർ ഗ്രേഡ് നേടിയ മറ്റുള്ളവർ. അഡ്വാൻസ്ഡ് സബ്സിഡിയറി ലെവൽ പരീക്ഷയിലും സ്കൂളിലെ വിദ്യാർഥികൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു. 18 വിദ്യാർഥികൾ മൂന്ന് എ ഗ്രേഡുകൾ നേടി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ ചെയർമാൻ അലി ഹസൻ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.