ഗൾഫ് മാധ്യമത്തിന്റെ വളർച്ച അഭിമാനകരം -ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ്
text_fields25 വർഷം മുമ്പ് ബഹ്റൈനിന്റെ മണ്ണിൽ ആരംഭിച്ച ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം വിജയകരമായി മുന്നോട്ടുപോകുകയും എല്ലാ ജി.സി.സിയിലും വ്യാപിക്കുകയും ചെയ്തത് അഭിമാനകരമാണ്.
കാൽനൂറ്റാണ്ടു പിന്നിടുന്ന ഗൾഫ് മാധ്യമം അൽഅയ്യാം പ്രസിൽ പ്രിന്റിങ് ആരംഭിക്കുന്നതിന് ഞാൻ സാക്ഷിയാണ്. 1999ൽ ബഹ്റൈനിന്റെ മണ്ണിൽ പിറവിയെടുത്ത പത്രം നവമാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ശക്തമായ സാന്നിധ്യമായി വളർന്നിരിക്കുന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്.
നബീൽ ബിൻ യാക്കൂബ് അൽ ഹമർ
ബഹ്റൈനിലെയും ഇതര ജി.സി.സികളിലെയും ജനങ്ങളും ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ഗൾഫ് മാധ്യമം നിർണായക പങ്ക് വഹിച്ചു. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വാർത്തകളും നാട്ടിലെ വിശേഷങ്ങളുമറിയാനുള്ള ഏക മാർഗമായിരുന്നു ഗൾഫ് മാധ്യമം.
പ്രവാസി സമൂഹത്തിന് അറിവുപകരാനും രാജ്യത്തിന്റെ വികസന നയങ്ങൾക്ക് പിന്തുണ നൽകാനും ഗൾഫ്മാധ്യമത്തിനായി. സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മഹത്തായ പാത പിന്തുടരുന്ന ഭരണാധികാരികളുടെ മാർഗനിർദേശങ്ങളനുസരിച്ച് രാജ്യത്തിന്റെ വികസനപാതയിൽ, ഈ പത്രം നിലകൊള്ളുന്നു എന്നത് എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.