Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​ദൈ​ബി​യ കൂ​ട്ടം...

ഗു​ദൈ​ബി​യ കൂ​ട്ടം മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
medical camp
cancel
camera_alt

ഗു​ദൈ​ബി​യ കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: ഗു​ദൈ​ബി​യ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗു​ദൈ​ബി​യ കൂ​ട്ടം ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ചു മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഗു​ദൈ​ബി​യ കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​രു​ന്നൂ​റോ​ളം പേ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. വി​വി​ധ​ത​രം ര​ക്ത പ​രി​ശോ​ധ​ന​ക​ളും ജ​ന​റ​ൽ, ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ജ​ന​റ​ൽ സ​ർ​ജ​റി, ഇ.​എ​ൻ.​ടി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും മ​നാ​മ ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ലി​ൽ ഒ​രു​ക്കി​യി​രു​ന്നു.

ക്യാ​മ്പി​ന്റെ സ​മാ​പ​ന യോ​ഗ​ത്തി​ൽ ഗു​ദൈ​ബി​യ കൂ​ട്ടം മു​ഖ്യ അ​ഡ്മി​ൻ സു​ബീ​ഷ് നെ​ട്ടൂ​ർ, കെ.​ടി. സ​ലിം, സ​യ്ദ് ഹ​നീ​ഫ്, റോ​ജി ജോ​ൺ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ഷി​ഫ അ​ൽ​ജ​സീ​റ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി സു​ൾ​ഫി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ൻ സ​ലീ​മി​ന് ഗു​ദൈ​ബി​യ കൂ​ട്ടം ഉ​പ​ഹാ​രം ന​ൽ​കി. പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന നി​ച്ചു അ​ൻ​ഷു​ൽ​ജി​ത്തി​നെ അ​നു​മോ​ദി​ച്ചു.

അ​നു​പ്രി​യ, രേ​ഷ്മ മോ​ഹ​ൻ അ​ൻ​സാ​ർ മൊ​യ്ദീ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ, ജി​ഷാ​ർ ക​ട​വ​ള്ളൂ​ർ, ഗോ​പി​നാ​ഥ​ൻ, ഫ​യാ​സ് ഫ​സ​ലു​ദീ​ൻ, റി​യാ​സ് വ​ട​ക​ര, മു​ഹ​മ്മ​ദ്‌ ത​ൻ​സീ​ർ, ശ്രീ​ക​ല സ​ജീ​ഷ്, സ്നേ​ഹ അ​ഖി​ലേ​ഷ്, ഇ​ൽ​യാ​സ്, അ​രു​ൺ, അ​നൂ​പ്, സ​ജീ​ഷ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampBahrain News
News Summary - Gudaibia group organizes medical camp
Next Story