ഇന്ത്യൻ വനിതകൾ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
text_fieldsമനാമ: ബഹ്റൈനിൽ അലങ്കാര തുന്നൽ ശിൽപ്പങ്ങളുടെ ശേഖരണത്തിലൂടെ ലോക ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യൻ വനിതകളുടെ കൂട്ടായ്മ ഗിന്നസ് സർട്ടിഫിക്കറ്റ് എംബസിയില നടന്ന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്കുമാർ സിൻഹയിൽ നിന്ന് ഏറ്റുവാങ്ങി. തങ്ങളുടെ ശ്രമം ഗിന്നസ് ബുക്ക് സംഘാടകർ അംഗീകരിച്ചതിൽ സന്തോഷമുെണ്ടന്ന് വനിതാകൂട്ടായ്മയിലുള്ളവർ പറഞ്ഞു. മദർ ഇന്ത്യ ക്രോഷെത് ക്യൂൻസി (എം.െഎ.സി.ക്യു)െൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം നവംബർ 10ന് റാംലി മാളിൽ അലങ്കാരത്തുന്നൽ ശിൽപ്പങ്ങളുടെ 24 മണിക്കൂർ പ്രദർശനം നടത്തിയിരുന്നു. ഡോ.:ആശാറാണി, അശ്വിനി ഭസ്മാത്കർ, അശ്വിനി ഗോവിന്ദ മുൻഗിളിമാനെ, അശ്വിനി ഗോവിന്ദ മുൻഗിളിമാനെ, ദർശന റഷ്മിൻ ഉദേശി, ഹറിനി മുകുന്ദ്, മല്ലിക ബ്ലെസീന, പ്രജക്ത ഖെദ്കർ, പ്രിയ സേതുരാമൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് ഗിന്നസ് സർട്ടി^ഫിക്കറ്റ് ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.