കോഴിക്കോേട്ടക്ക് ‘ഗൾഫ് എയർ’ സർവീസ്; പ്രതീക്ഷയോടെ മലയാളികൾ
text_fieldsമനാമ: ഗൾഫ് എയർ ഇൗ വർഷം മുതൽ ബഹ്റൈനിൽ നിന്നും കോഴിക്കോേട്ടക്ക് സർവീസ് ആരംഭിക്കുന്നു എന്ന വാർത്തയെ മലബാറുകാരായ പ്രവാസി മലയാളികൾ ആവേശത്തോടെയാണ് കാണുന്നത്. മെച്ചപ്പെട്ട സേവനം ഉറപ്പ് നൽകുന്ന ഗൾഫ് എയർ സർവീസ് നിലവിൽ വരുന്നത് തങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം ഗൾഫ് എയർ തങ്ങളുടെ സർവീസുകൾ വൻതോതിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി മാനേജുമെൻറ് കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിൽ അറിയിച്ചിട്ടുണ്ട്.
2023 ഒാടെ 60 ലധികം പുതിയ സ്ഥലങ്ങളിലേക്ക് കൂടി സർവീസുകൾ ആരംഭിച്ചുകൊണ്ട് കമ്പനിയുടെ വളർച്ച നിർണ്ണായകമാറ്റി മാറ്റാനുള്ള ഒരുക്കത്തിലാണ് ഗൾഫ് എയർ. ഏഷ്യാ പസഫിക്, യൂറോപ്പ്, ആഫ്രിക്ക, ഇൻഡ്യൻ ഉപഭൂഖണ്ഡം, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിവിധ വിമാനത്താവളങ്ങളിലേക്കും സർവീസുകൾ തുടങ്ങി പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കാനാണ് ലക്ഷ്യം. അടുത്ത നാലുവർഷത്തിനുള്ളിൽ പുതിയ 39 പുതിയ ബോയിംങ്, എയർബസ് വിമാനങ്ങൾ വാങ്ങിക്കൊണ്ട് വിമാനകമ്പനികളുടെ മുൻനിരയിൽ എത്താനുള്ള യത്നത്തിലാണ് കമ്പനി.
അഞ്ച് ബോയിങ് ഡ്രീംലൈൻസ് 7879,രണ്ട് എയർബസ് എ320 ഇൗ വർഷത്തിെൻറ അവസാനത്തോടെ ഗൾഫ് എയർ സ്വന്തമാക്കുമെന്നും മാനേജുമെൻറ് വ്യക്തമാക്കി. ചടങ്ങിൽ മാധ്യമപ്രവർത്തകരെ ഗൾഫ് എയർ എക്സിക്യൂട്ടീവ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചീഫ് എക്സിക്യൂട്ടീവ് ക്രെസ്മിർ കുക്കോ, ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ക്യാപ്റ്റൻ വലീദ് അൽ അലവി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ക്യാപ്റ്റൻ സുഹൈൽ അബ്ദുൽഹമീദ് ഇസ്മായിൽ എന്നിവർ അഭിവാദ്യം ചെയ്തു. കഴിഞ്ഞ വർഷത്തിൽ ഗൾഫ് എയർ 5,176,814 യാത്രക്കാർ തങ്ങളുടെ വിമാനങ്ങളിൽ സഞ്ചരിച്ചതായും 1,196,031 യാത്രികർ ഗൾഫ് എയർ വഴി ബഹ്റൈനിൽ സന്ദർശനം നടത്തിയതായും അറിയിച്ചു. ബഹ്റൈെൻറ ജി.ഡി.പിയിൽ എട്ടുശതമാനം വരുമാനം ഗൾഫ് എയറിൽ നിന്നുണ്ടെന്നും വ്യക്തമാക്കി. തങ്ങളുടെ ദേശീയ വാഹകരുടെ മുന്നേറ്റത്തെകുറിച്ച് സന്തോഷമുണ്ടെന്നും ഗൾഫ് എയറിെൻറ പുതിയ ദൗത്യത്തിൽ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുമെന്നും വ്യവസായ,വ്യാപാര, ടൂറിസ മന്ത്രി സയിദ് അൽ സയനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.