‘ഗള്‍ഫ് എയര്‍’ മിനി മ്യൂസിയം ആരംഭിച്ചു
text_fieldsമനാമ: രൂപവത്കരണത്തിെൻറ 70 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബഹ്റൈെൻറ സ്വന്തം വിമാ നക്കമ്പനിയായി മാറിയ ഗള്‍ഫ് എയര്‍ പ്രത്യേക മിനി മ്യൂസിയം ആരംഭിച്ചു. സിറ്റി സെൻററില്‍ സ്ഥാപിച്ചിട്ടുള്ള ഇതിെൻറ ഉദ്ഘാടനം ഗള്‍ഫ് എയര്‍ കമ്പനി ചെയര്‍മാനും വ്യാപാര-വ്യവസായ-ടൂറിസം മന്ത്രിയുമായ സായിദ് ബിന്‍ റാഷിദ് അസ്സയാനി ഉദ്ഘാടനം ചെയ്തു.
1950ല്‍ ആരംഭിച്ച കമ്പനിയുടെ വിവിധ കാലഘട്ടത്തിലുള്ള വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളും ഫോട്ടോകളും സ്മരണികകളും ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. കമ്പനിയുടെ ഭാവി വളർച്ചക്കുതകുന്ന പദ്ധതികളെക്കുറിച്ചുള്ള ഒൗട്ട്ലൈനൂം മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതു സന്ദര്‍ശിക്കുന്നതിനുള്ള അവസരം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.