80 ശതമാനം ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് ആരംഭിച്ച് ഗൾഫ് എയർ
text_fieldsമനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിൽ 80 ശതമാനം ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് പുനരാരംഭിച്ചു. 2019ൽ നടത്തിയ മുഴുവൻ സർവിസുകളിലേക്കും എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയർലൈൻസ് അറിയിച്ചു.
ഇത്തവണത്തെ വേനൽ സീസണിൽ ഗ്രീസിലെ മൈക്കോനോസ്, സാേൻറാറിനി, സ്പെയിനിലെ മലാഗ, അലക്സാൻഡ്രിയ, ഈജിപ്തിലെ ഷാം എൽ ഷെയ്ക്ക് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവിസ് അരംഭിച്ചു. ജോർജിയയിലെ ടിബിലിസിയിലേക്കുള്ള സർവിസ് അടുത്തിടെ പുനരാരംഭിച്ചു.
നിലവിൽ അബൂദബി, ദുബൈ, കുവൈത്ത്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, മസ്കത്ത്, െകെറോ, അമ്മാൻ, കാസബ്ലാങ്ക, ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, ആതൻസ്, ഇസ്തംബുൾ, ടിബിലിസി, ലാർനാക്ക, ബാങ്കോക്, മനില, സിംഗപ്പൂർ, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യയിലെയും പാകിസ്്താനിലെയും നിരവധി എയർപോർട്ടുകൾ എന്നിവിടങ്ങളിലേക്കും തിരിച്ചും ഗൾഫ് എയർ സർവിസുണ്ട്.
കോവിഡ് മഹാമാരി ഏറ്റവും ഉന്നതിയിലെത്തിയ ഘട്ടത്തിൽപോലും ഗൾഫ് എയർ സർവിസ് നിർത്തിവെക്കേണ്ടിവന്നില്ലെന്ന് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ക്യാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും സുരക്ഷിതവും പരിചയസമ്പന്നവുമായ എയർലൈൻസ് എന്ന ഖ്യാതിയും ഗൾഫ് എയറിന് നേടാൻ കഴിഞ്ഞു. മുഴുവൻ സ്ഥലങ്ങളിലേക്കും സർവിസ് നടത്തുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻറുമാരും ഉൾപ്പെടെ മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചവരായിരിക്കുമെന്ന് മേയിൽ എയർലൈൻ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.