അൽ ഉലയിലേക്ക് ഗൾഫ് എയറിന്റെ പുതിയ സർവിസിന് തുടക്കം
text_fieldsമനാമ: സൗദിയിലെ അൽ ഉല ഇൻറർനാഷനൽ എയർപോർട്ടിലേക്ക് ബഹ്റൈനിൽനിന്നും ഗൾഫ് എയർ സർവിസിന് തുടക്കമായി. ബഹ്റൈനും അൽ ഉലക്കും തമ്മിൽ ഇതാദ്യമായാണ് ഗൾഫ് എയർ സർവിസ് ആരംഭിക്കുന്നത്. അൽ ഉലയിലേക്ക് വിനോദസഞ്ചാരികളടക്കമുള്ളവർക്ക് നേരിട്ട് എത്തിപ്പെടാൻ സർവിസ് നിമിത്തമാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആഴ്ചയിൽ രണ്ടു വീതം സർവിസുകളാണ് നേരിട്ട് നടത്തുന്നത്.
ഫെബ്രുവരി മൂന്നു മുതൽ മാർച്ച് ആറു വരെയുള്ള ശൈത്യകാല ഷെഡ്യൂളും ഏപ്രിൽ 13 മുതൽ 24 വരെയുള്ള മധ്യവേനലവധിക്കാല ഷെഡ്യൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. 1950 മുതലാണ് സൗദിയിലേക്ക് ഗൾഫ് എയർ സർവിസ് ആരംഭിച്ചത്. അൽ ഉലയിലേക്ക് സർവിസ് ആരംഭിച്ചതോടെ സൗദിയിലേക്ക് മൊത്തം ആറ് സെക്ടറുകളിലേക്ക് സർവിസ് വർധിച്ചിട്ടുണ്ട്. മൊത്തം 54 സെക്ടറുകളിലേക്കാണ് ബഹ്ൈന്റെ തദ്ദേശ വിമാനക്കമ്പനിയായ ഗൾഫ് എയർ നേരിട്ട് സർവിസ് നടത്തിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.