ൈഫ്ലറ്റ് പാസുമായി ഗൾഫ് എയർ; യാത്ര ഇനി കൂടുതൽ എളുപ്പം
text_fieldsമനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സ്ഥിരം യാത്രക്കാർക്കായി ൈഫ്ലറ്റ് പാസ് സംവിധാനം ആരംഭിച്ചു. പ്രമുഖ യാത്ര സേവന ദാതാക്കളായ ഓപ്ഷൻ ടൗണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് നിശ്ചിത കാലത്തേക്കുള്ള വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ൈഫ്ലറ്റ് പാസ്.
ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികൾ ഈ സംവിധാനം നേരത്തേ നടപ്പാക്കിയിട്ടുണ്ട്. മുൻകൂട്ടി ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ ആകർഷകമായ ഇളവുകളും യാത്രക്കാർക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുമെന്ന് ഗൾഫ് എയർ വെബ്സൈറ്റ് പറയുന്നു.
യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ൈഫ്ലറ്റ് പാസ് സംവിധാനം നടപ്പാക്കുന്നതെന്ന് ഗൾഫ് എയർ ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അൽ അലാവി പറഞ്ഞു. പുതിയ സംവിധാനം ഗൾഫ് എയറിലെ യാത്ര സുഗമമാക്കുന്നതിന് പുറമെ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ൈഫ്ലറ്റ് പാസ് സംവിധാനത്തിലൂടെ ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾക്ക് വിധേയമായി പിന്നീട് ഭേദഗതി വരുത്താനും റദ്ദാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾ www.gulfair.com/flightpass എന്ന ലിങ്കിൽ ലഭിക്കുന്നതാണ്.
ൈഫ്ലറ്റ് പാസ് സവിശേഷതകൾ
ൈഫ്ലറ്റ് പാസ് സംവിധാനത്തിൽ നാല് മുതൽ 1000 യാത്രകൾ വരെ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരു മാസം മുതൽ രണ്ട് വർഷം വരെയുള്ള യാത്രകൾക്ക് ഈ ടിക്കറ്റുകൾ ഉപയോഗപ്പെടുത്താം. നിശ്ചിത കാലത്തേക്ക് നിശ്ചിത തവണ യാത്ര ചെയ്യാൻ ഒരു ൈഫ്ലറ്റ് പാസെടുക്കുന്നത് വഴി സാധിക്കുമെന്ന് ചുരുക്കം.
ഒന്നിലധികം റൂട്ടുകളിലേക്കും ഒന്നിലധികം യാത്രക്കാർക്കുവേണ്ടിയും ൈഫ്ലറ്റ് പാസ് എടുക്കാവുന്നതാണ്. പാസ് എടുക്കുന്ന സമയത്ത് ഏത് ദിവസമാണ് യാത്ര ചെയ്യുന്നതെന്ന് പ്രത്യേകം കാണിക്കേണ്ടതില്ല. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് മുതൽ ആറ് മാസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കൂടുതൽ നേരത്തേ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുത്താൽ നിരക്കിൽ അതിനനുസരിച്ച് ഇളവ് ലഭിക്കും. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നത് എത്ര നാൾ മുമ്പാണെന്ന് ൈഫ്ലറ്റ് പാസ് എടുക്കുന്ന സമയത്ത് തന്നെ തിരഞ്ഞെടുക്കണം. ഇതനുസരിച്ച് പാസ് നിരക്കിൽ മാറ്റം വരും. ൈഫ്ലറ്റ് പാസിന്റെ മൊത്തം തുകയുടെ 20 ശതമാനം മാത്രം ആദ്യം നൽകി ബാക്കി തവണകളായി അടക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
ൈഫ്ലറ്റ് പാസ് എടുത്തുകഴിഞ്ഞാൽ ഭാവിയിൽ ഉണ്ടാകുന്ന നിരക്ക് വർധനയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നേരത്തെ നിശ്ചയിച്ച നിരക്കനുസരിച്ച് തന്നെ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.