ഗൾഫ് എയർ വിമാന സർവീസുകൾ റദ്ദാക്കി
text_fieldsമനാമ: ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ‘ഗൾഫ് എയർ’ ദോഹയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുന്നതായി വ്യക്തമാക്കി. തീരുമാനം ഇന്നലെ അർധരാത്രി മുതൽ നടപ്പിൽ വന്നു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ സർവീസ് ഉണ്ടാകില്ല. ഇൗ തീരുമാനം പ്രഖ്യാപിച്ച ശേഷമുള്ള അവസാന ‘ഗൾഫ് എയർ’ വിമാനം ഇന്നലെ രാത്രി 8.55ന് ബഹ്റൈനിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ടു. ദോഹയിൽ നിന്ന് ബഹ്റൈനിലേക്കുള്ള അവസാന വിമാനം രാത്രി 10.40നും മടങ്ങി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി കമ്പനി മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനം നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൻറർ തുടങ്ങിയിട്ടുണ്ട്. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. അല്ലാത്തവർക്ക് തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നൽകും. വിവരങ്ങൾക്ക് 00973 17373737 എന്ന നമ്പറിൽ വിളിക്കുകയോ gulfair.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.