‘ഗൾഫ് മാധ്യമം’ ഓണം ഫെസ്റ്റ്: മത്സരവിജയികളെ പ്രഖ്യാപിച്ചു
text_fieldsകെ.സി.എ സ്വരലയ മ്യൂസിക് ക്ലബ്,ടീം സിതാർ,പ്രതിഭ സ്വരലയ ടീം,ടീം ഹാർമണി
മനാമ: ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ലുലു ഗലേറിയ മാളിൽ സംഘടിപ്പിച്ച ഓണം ഫെസ്റ്റിന്റെ മത്സരവിജയികളെ പ്രഖ്യാപിച്ചു. ലിറ്റിൽ ആർട്ടിസ്റ്റ് ചിത്രരചന, കുക്ക് വിത്ത് കുടുംബം പായസപ്പെരുമ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്.
ചിത്രരചന ജൂനിയർ വിഭാഗത്തിൽ ധ്രുവ് ടൈനി ചന്ദ് ഒന്നാം സ്ഥാനം നേടി. ആർദ്ര രാജേഷ് രണ്ടാമതും നൈതിക് നിധിൻ മൂന്നാമതുമെത്തി. ചിത്രരചന സീനിയർ വിഭാഗത്തിൽ ഇഷാനി പ്രജീഷിനാണ് ഒന്നാം സ്ഥാനം. ആഷർ അനീഷ് രണ്ടാമതും ആൻഡ്രിയ സാറ റിജോയ് മൂന്നാമതുമെത്തി.
ഷിബി മോഹൻ, ലീമ ജോസഫ്, സുലേഖ ഷൗക്കത്ത്, നീന വർഗീസ്
പായസ മത്സരത്തിൽ ഷിബി മോഹൻ ഒന്നാം സ്ഥാനം നേടി. ലീമ ജോസഫ്, സുലേഖ ഷൗക്കത്ത് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. നീന വർഗീസിനാണ് മൂന്നാം സ്ഥാനം. ഓണപ്പാട്ട് മത്സരത്തിൽ കെ.സി.എ സ്വരലയ മ്യൂസിക് ക്ലബ് ഒന്നാമതെത്തി. ടീം സിതാർ രണ്ടാം സ്ഥാനവും പ്രതിഭ സ്വരലയ ടീം മൂന്നാം സ്ഥാനവും നേടി. ടീം ഹാർമണിക്ക് പ്രത്യേക പരാമർശം ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.