ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിലിന് ‘ഗൾഫ് മാധ്യമം’ ബിസിനസ് എക്സലൻസ് അവാർഡ്
text_fieldsമനാമ: ജി.സി.സിയിലെ പ്രമുഖ വ്യവസായിയും യുനൈറ്റഡ് ആർക്ക് കോൺട്രാക്ടിങ് കമ്പനി എം.ഡിയുമായ ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിലിന് ‘ഗൾഫ് മാധ്യമം’ ബിസിനസ് എക്സലൻസ് അവാർഡ്. ഗൾഫ് മാധ്യമം സംഘടിപ്പിച്ച മെഗാ എന്റർടെയ്ൻമെന്റ് പരിപാടിയായ ബഹ്റൈൻ ബീറ്റ്സ് വേദിയിൽ വെച്ച് അദ്ദേഹത്തിന് സൈൻ ബഹ്റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു.
മാധ്യമം ആൻഡ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ് സന്നിഹിതനായിരുന്നു. പാലക്കാട്ടെ സാധാരണ കുടുംബത്തിൽനിന്ന് പ്രവാസഭൂമിയിലെത്തി കഠിനപരിശ്രമം കൊണ്ട് സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിൽ ഹതാൻ അൽ ഖലീജ്, എച്ച്.എം. ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെയും ചെയർമാനും എം.ഡിയുമാണ്. ഇറാം ഗ്രൂപ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.
നിർമാണമേഖലയിലും പെട്രോളിയം അനുബന്ധ വ്യവസായത്തിലും ജി.സി.സി രാജ്യങ്ങളിൽ പകരംവെക്കാനാകാത്ത പേരാണ് ഇന്ന് യുനൈറ്റഡ് ആർക്ക് കോൺട്രാക്ടിങ് കമ്പനി. സാധാരണ തൊഴിലാളിയായി പ്രവാസജീവിതം ആരംഭിച്ച ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിൽ ചുരുങ്ങിയ കാലയളവിലാണ് മൂന്ന് കമ്പനികൾ സ്ഥാപിച്ചത് ഗണ്യമായ വളർച്ച നേടിയതും.
ട്രേഡിങ്ങിലും റിസർച് ആൻഡ് ഡെവലപ്മെന്റ്, ഉൽപാദനം, കരാർ എന്നീ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നു. ജീവകാരുണ്യപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.