Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ണം...

ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ണം ഫെ​സ്റ്റ് ലു​ലു ഗ​ലേ​റി​യ മാ​ളി​ൽ 27ന്; വി​നോ​ദ് കോ​വൂ​രും വ​ർ​ഷ ര​മേ​ഷും, ഇ​ത്ത​വ​ണ ത​ക​ർ​പ്പ​ൻ ഓ​ണം

text_fields
bookmark_border
വി​നോ​ദ് കോ​വൂ​ർ, വ​ർ​ഷ ര​മേ​ഷ്
cancel
camera_alt

വി​നോ​ദ് കോ​വൂ​ർ, വ​ർ​ഷ ര​മേ​ഷ്

​മ​നാ​മ: ഇ​ത്ത​വ​ണ ബ​ഹ്റൈ​നി​ലെ ഓ​ണം വി​നോ​ദ് കോ​വൂ​രി​നും വ​ർ​ഷ ര​മേ​ഷി​നു​മൊ​പ്പ​മാ​ണ്. ഓ​ണ​ത്ത​നി​മ​യു​ള്ള അ​ടി​പൊ​ളി മ​ത്സ​ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​രാ​യി ഇ​രു​വ​രും ഈ ​മാ​സം 27നെ​ത്തും.

ലു​ലു ഗ​ലേ​റി​യ മാ​ളി​ലാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം ഫെ​സ്റ്റ്. സ​മ്മാ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് മ​ൽ​സ​രാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ്’, പാ​യ​സ മ​ത്സ​രം- കു​ക്ക് വി​ത്ത് കു​ടും​ബം, ഓ​ണ​പ്പാ​ട്ടു മ​ത്സ​രം, പി​ന്നെ ക​പ്പി​ൾ കോ​ണ്ട​സ്റ്റും.


മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ചി​രി​യും ചി​ന്ത​യു​മാ​യി കു​ടും​ബ​മ​ന​സ്സു​ക​ളെ കീ​ഴ​ട​ക്കി​യ പ്രി​യ​താ​രം മ​റി​മാ​യം, എം 80 ​മൂ​സ ഫെ​യിം വി​നോ​ദ് കോ​വൂ​ർ. ഒ​പ്പം ഏ​ഷ്യാ​നെ​റ്റ് സ്റ്റാ​ർ​സി​ങ്ങ​ർ അ​വ​താ​ര​ക വ​ർ​ഷ ര​മേ​ഷു​മെ​ത്തു​മ്പോ​ൾ ഓ​ണാ​വേ​ശം ക​ട​മ്പ​ക​ൾ ക​ട​ക്കു​മെ​ന്നു​റ​പ്പ്.


കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും മ​തി​മ​റ​ന്നാ​ഹ്ലാ​ദി​ക്കാ​ൻ വ​ക ന​ൽ​കു​ന്ന അ​ത്യു​ഗ്ര​ൻ മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​ണം ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ക.

രാ​വി​ലെ കൊ​ച്ചു​മി​ടു​ക്ക​ർ​ക്കാ​യി ചി​ത്ര​ര​ച​ന ‘ലി​റ്റി​ൽ ആ​ർ​ട്ടി​സ്റ്റ് മ​ത്സ​രം ന​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് മ​ധു​ര​പ്രി​യ​രു​ടെ മ​ന​സ്സി​ൽ സ​ന്തോ​ഷ​ത്തി​ന്റെ പൂ​ത്തി​രി ക​ത്തി​ച്ചു​കൊ​ണ്ട് പാ​യ​സ​മ​ത്സ​രം ‘കു​ക്ക് വി​ത്ത് കു​ടും​ബം’. സ​മ്മാ​ന​ങ്ങ​ൾ വാ​രി​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​രം. അ​തി​നു​ശേ​ഷം ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളു​ണ​ർ​ത്തു​ന്ന ഓ​ണ​പ്പാ​ട്ട് ​മ​ത്സ​രം.

വൈ​കു​ന്നേ​രം ക​ളി​യും ചി​രി​യും കു​സൃ​തി​യും കു​റു​മ്പു​മാ​യി ക​പ്പി​ൾ കോ​ണ്ട​സ്റ്റ്. ചി​രി​യും അ​ഭി​ന​യ​വും കു​സൃ​തി​യു​മൊ​ക്കെ​യാ​യി കു​റ​ച്ച​ധി​കം സ​മ​യം ആ​ന​ന്ദി​ക്കാ​നൊ​രു അ​സു​ല​ഭ അ​വ​സ​രം. ഇ​പ്പോ​ൾ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യൂ. https://onam.madhyamam.com എ​ന്ന ലി​ങ്ക് വ​ഴി​യും ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും ര​ജി​സ്റ്റ​ർ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamBahrain NewsOnam Fest 2024Lulu Galleria Mall
News Summary - Gulf Madhyamam Onam Fest at Lulu Galleria Mall on 27th- Vinod Kovoor and Varsha Ramesh are ready for the celebrations
Next Story