ഗൾഫ് മാധ്യമം-മലബാർ അടുക്കള പായസ മത്സരം: ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു
text_fieldsമനാമ: ഒാണത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് ബഹ്റൈനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന പായസ മത്സരത്തിലെ ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു. വായനക്കാർ അയച്ചുതന്ന പാചകക്കുറിപ്പുകളിൽനിന്ന് തിരഞ്ഞെടുത്തവരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
130 ദീനാർ വിലയുള്ള ഫിലിപ്സ് 50 ഇഞ്ച് സ്മാർട്ട് ടി.വിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ് വാച്ചും മൂന്നാം സമ്മാനമായി 60 ദീനാർ വിലയുള്ള മിക്സർ ഗ്രൈൻഡറും സ്റ്റൗവും നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് 36 ദീനാർ വിലയുള്ള ബട്ടർൈഫ്ല മിക്സർ ഗ്രൈൻഡർ പ്രത്യേക സമ്മാനമായി നൽകും. കൂടാതെ, ഫൈനലിൽ എത്തുന്ന എല്ലാവർക്കും മാളൂസ് കിറ്റ് സമ്മാനമായി ലഭിക്കും. മാളൂസ് ആണ് മത്സരത്തിെൻറ മുഖ്യ പ്രായോജകർ. ഫൈനൽ മത്സരത്തിെൻറ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.