'ഗൾഫ് മാധ്യമം' പായസ മത്സരം: വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി
text_fieldsമനാമ: 'ഗൾഫ് മാധ്യമം' മലബാർ അടുക്കള ഫേസ്ബുക്ക് കൂട്ടായ്മയുമായി സഹകരിച്ച് നടത്തിയ പായസ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് മുഹറഖ് ഗൾഫ് മാധ്യമം ഒാഫിസിൽ നടന്ന ലളിതമായ ചടങ്ങിലാണ് അഞ്ചു വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്.ഇളനീർ ചാമയരി പായസം തയാറാക്കി ഒന്നാം സ്ഥാനം നേടിയ ലീമ ജോസഫിന് 130 ദീനാർ വിലയുള്ള ഫിലിപ്സ് 50 ഇഞ്ച് സ്മാർട്ട് ടി.വി മാളൂസ് ഫുഡ് പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടർ ടി. സുബൈറും മുഹമ്മദ് ഫക്രൂ മാർക്കറ്റിങ് മാനേജർ ജിതിൻ അജിത് കുമാറും ചേർന്ന് സമ്മാനിച്ചു.
പംപ്കിൻ പിടി പായസത്തിലൂടെ രണ്ടാം സ്ഥാനം നേടിയ ഷരീഫ ജാഫറിന് 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ് വാച്ച് ഗൾഫ് മാധ്യമം െറസിഡൻറ് മാനേജർ ജലീൽ അബ്ദുല്ലയും മാളൂസ് ഫുഡ് പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടർ ടി. സുബൈറും ചേർന്ന് നൽകി. ഹരിത സസ്യപായസം തയാറാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മായ ഉദയകുമാറിന് 60 ദീനാർ വിലയുള്ള മിക്സർ ഗ്രൈൻഡറും ഗ്യാസ് ബർണറും മീനുമിക്സ് വിതരണക്കാരായ ഹോംടെക് ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് സെയിൽസ് മാനേജർ സിജു സുകുമാർ സമ്മാനിച്ചു.
ഏറ്റവും കൂടുതൽ സമൂഹമാധ്യമ പിന്തുണ ലഭിച്ച പായസ വിഡിയോക്കുള്ള സമ്മാനം നേടിയ ലുബിന നദീറിന് സാസ്കോ ലിങ്ക് ട്രേഡിങ് കമ്പനി എം.ഡി കെ. സുനേഷ് സമ്മാനിച്ചു. വിഡിയോക്ക് പ്രത്യേക പുരസ്കാരം നേടിയ സഫ്വാന സബീറിന് ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ് സമ്മാനം നൽകി.ഫൈനലിൽ എത്തിയ എല്ലാവർക്കും മാളൂസ് കിറ്റ് അടക്കമുള്ള 10 ദീനാറിെൻറ പ്രോത്സാഹന സമ്മാനവും നൽകി. ഗൾഫ് മാധ്യമം പരസ്യം മാനേജർ ഷക്കീബ് വലിയപീടികക്കൽ നന്ദി പറഞ്ഞു.
മത്സരാർഥികൾ അയച്ച പാചകക്കുറിപ്പുകളിൽനിന്ന് വൈവിധ്യം, ക്രിയേറ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 50 പേരാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്.കേരളത്തിലെയും ഗൾഫിലെയും പ്രശസ്തരായ പാചക വിദഗ്ധരും യൂട്യൂബ് വ്ലോഗർമാരുമടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.മാളൂസ് ആയിരുന്നു മത്സരത്തിെൻറ മുഖ്യ പ്രായോജകർ. നിറപറ, ഫിലിപ്സ്, മീനുമിക്സ്, ബട്ടർൈഫ്ല, സാസ്കോ എന്നിവരാണ് മത്സരം സ്പോൺസർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.