ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറൻറിൽ ഗൾഫ് മാധ്യമം 'രുചി' ലഭിക്കും
text_fieldsമനാമ: സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറൻറ് വഴി ഗൾഫ് മാധ്യമം 'രുചി' സൗജന്യമായി ലഭിക്കാനുള്ള അവസരം. മലയാളിയുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഭക്ഷണവൈവിധ്യങ്ങളുമായാണ് ഇത്തവണ 'രുചി' ഇയർബുക്ക് ബഹ്റൈൻ വിപണിയിലെത്തിയിരിക്കുന്നത്.
പ്രതിരോധശേഷി വെല്ലുവിളി നേരിടുന്ന കോവിഡ് കാലഘട്ടത്തിൽ നമ്മുടെ ഇഷ്ടവിഭവങ്ങൾ എങ്ങനെ തയാറാക്കാം എന്നതാണ് 'രുചി' പുതിയ ലക്കത്തിലൂടെ പരിചയപ്പെടുത്തുന്നത്. അടൂർ ഗോപാലകൃഷ്ണൻ, ഇന്ദ്രൻസ്, ഉമ്മൻ ചാണ്ടി, എം.എം. മണി എന്നിവരുടെ രുചിയോർമകൾ, 121 റസിപ്പികൾ, ആരോഗ്യദായകമായ 13 തരം സൂപ്പുകൾ, ഫുഡ് വ്ലോഗ് വിേശഷങ്ങൾ എന്നിവയാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങൾ.
സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറൻറ് വഴി ഞായറാഴ്ച മുതൽ ആദ്യത്തെ നൂറ് പേർക്കാണ് 'രുചി' സൗജന്യമായി ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.