കെ.എം.സി.സിയോടൊപ്പം സഞ്ചരിച്ച ഗള്‍ഫ് മാധ്യമം -ഹബീബ് റഹ്മാന്
text_fieldsപ്രവാസി മലയാളികളുടെ സന്തത സഹചാരിയായ ഗള്‍ഫ് മാധ്യമം 25ാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നത് അതിയായ സന്തോഷം നല്കുന്നു. കെ.എം.സി.സി അടക്കം പ്രവാസി മലയാളികള്‍ക്കും അവരുടെ വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകള്‍ക്കുമൊപ്പം സഞ്ചരിച്ച ചരിത്രമാണ് ഗള്‍ഫ് മാധ്യമത്തിനുള്ളത്. അതിനാല്‍ രജത ജൂബിലിയിലേക്കു പ്രവേശിച്ചത് എല്ലാ മലയാളികള്‍ക്കും ആഹ്ലാദം പകരുന്നതാണ്.
ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി. പ്രവാസി മലയാളികള്‍ക്കിടയില്‍ ആരംഭകാലം മുതല്‍ അവര്‍ക്ക് കൈത്താങ്ങായി കെ.എം.സി.സിയുണ്ട്.
ഹബീബ് റഹ്മാന്
(പ്രസിഡന്റ്,കെ.എം.സി.സി ബഹ്റൈൻ)
ബഹ്റൈനില്‍ എഡിഷന് ആരംഭിച്ചതു മുതല്‍ കെ.എം.സി.സിക്ക് വലിയ പരിഗണനയാണ് ഗള്‍ഫ് മാധ്യമം നല്‍കുന്നത്. കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തില്‍ അര്‍ഹിക്കുന്ന രൂപത്തില്‍ മാധ്യമമെത്തിക്കുന്നു. പ്രവാസി മലയാളികളുടെ സ്പന്ദനം തൊട്ടറിഞ്ഞ, അവരുടെ അവകാശങ്ങള്‍ക്ക് ഒപ്പം നില്ക്കുന്ന പത്രമാണ് ഗള്‍ഫ് മാധ്യമം.
ഞാന്‍ പ്രവാസം തുടങ്ങിയതു മുതല്‍ മുടങ്ങാതെ വായിക്കുന്ന പത്രമാണ് മാധ്യമം. സൗദിയിലും ദോഹയിലും പിന്നീട് ബഹ്റൈനിലുമെത്തിയപ്പോഴെല്ലാം ഇതിനു മാറ്റം വന്നില്ല. ഗള്‍ഫിലേയും നാട്ടിലേയും വാര്‍ത്തകളും വിശകലനങ്ങളും വിദേശവാര്ത്തകളിലെ ഫോക്കസും മാധ്യമത്തിന്റെ പ്രത്യേകതയാണ്.
വാര്‍ത്തകളില്‍ പക്ഷം പിടിക്കാതെ, സത്യസന്ധമായി അതിനെ സമീപിക്കുന്ന രീതിയാണ് ഗള്‍ഫ് മാധ്യമം പുലര്ത്തിപ്പോന്നിട്ടുളളത്. അതിനു പ്രവാസികള്‍ക്കിടയില്‍ ലഭിച്ച ഒരു സ്വീകാര്യതക്ക് കാരണമിതാകാം. പ്രവാസികളുടെ കൂടെ നടന്ന് അവരുടെ പ്രശ്നങ്ങള്‍, ബുദ്ധിമുട്ടുകള്‍ തൊട്ടറിഞ്ഞ്, അതില്‍ പ്രവാസ ലോകത്തിന്റെ ഇടപെടലുണ്ടാക്കുന്ന സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പത്രപ്രവര്‍ത്തനമാണ് അവര്‍ പുലര്‍ത്തിപ്പോരുന്നത്. ഇതോടൊപ്പം തന്നെ രാജ്യത്തിന്റെ വളര്ച്ചയുടെകൂടെയും ഗള്‍ഫ് മാധ്യമം സഞ്ചരിച്ചു. അറബ് പത്രങ്ങളില്‍ മാത്രം കണ്ടേക്കാവുന്ന പല വാര്‍ത്തകളും മാധ്യമം നമുക്കു മുന്നിലെത്തിച്ചു.
ഇന്ത്യയില്‍ അച്ചടിക്കുന്ന ഒരു പത്രം ഗള്‍ഫില്‍ ആദ്യമായി എഡിഷന് തുടങ്ങിയത് മാധ്യമമാണ്. ബഹ്റൈനിലായിരുന്നു ആദ്യ എഡിഷനെന്നതും ഇവിടെനിന്നാണ് മാധ്യമം ഗള്‍ഫ് വായനയുടെ ലോകത്തേക്കു ചിറകിട്ടടിച്ചതെന്നതും നമുക്ക് അഭിമാനകരമാണ്. അന്നു മുതല്‍ ബഹ്റൈനിലെ പ്രവാസികളുടെ പ്രഭാത വായനയായി ഗള്‍ഫ് മാധ്യമത്തിനു മാറാന്‍ കഴിഞ്ഞു.
ഗള്‍ഫ് പ്രവാസത്തിന്റെ കുതിപ്പും കിതപ്പും വായനക്കാര്‍ക്ക് മുന്നിലെത്തിക്കാനും അതുപോലെ ഗള്‍ഫ് പ്രവാസി തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളുമെല്ലാം ഇക്കാലയളവില്‍ വാര്‍ത്തയും ഫീച്ചറും വിശകലനങ്ങളുമൊക്കെയായി മാധ്യമം പ്രവാസി മലയാളികളെ പഠിപ്പിച്ചു. വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ മേഖലകളിലും ഗള്‍ഫ് മാധ്യമം വലിയ ഇടപെടല്‍ നടത്തി.
ഈ സാഹചര്യത്തില്‍ രജത ജൂബിലി ആഘോഷിക്കുന്ന ഗള്‍ഫ് മാധ്യമത്തിന് എല്ലാ ആശംസകളും നേരുന്നു. പ്രവാസ ലോകത്തിന്റെ ശബ്ദമായി ഇനിയും ശക്തമായി മുന്നേറാന്‍ ഗള്‍ഫ് മാധ്യമത്തിനു കഴിയട്ടെയെന്ന് ആശംസിക്കുന്നു. അതിന് എല്ലാവിധ പിന്തുണയും നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.