ഗൾഫ് മാധ്യമം വിശ്വസനീയ വാർത്താ സ്രോതസ്സ് -ജൂസർ രൂപാവാല
text_fieldsബഹ്റൈനിൽ പ്രസിദ്ധീകരണമാരംഭിച്ച് കാൽനൂറ്റാണ്ട് തികയുന്ന ഈ വേളയിൽ ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിദേശത്ത് പ്രസിദ്ധീകരണമാരംഭിച്ച ആദ്യ ഇന്ത്യൻ ദിനപത്രമെന്ന നിലയിൽ ഗൾഫ് മാധ്യമം പ്രവാസി ഇന്ത്യക്കാർക്ക് വളരെയേറെ പ്രയോജനകരമായിരുന്നു. നാട്ടിലെ വാർത്തകൾ അപ്പപ്പോൾ അറിയാനുള്ള മാർഗമായിരുന്നു ഗൾഫ് മാധ്യമം. പ്രവാസികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും റിപ്പോർട്ടു ചെയ്യാനും അധികൃതരുടെ മുന്നിലെത്തിച്ച് പരിഹാരം തേടാനും ഗൾഫ് മാധ്യമം എപ്പോഴും ശ്രദ്ധിക്കുന്നു.
പ്രവാസി സമൂഹത്തിനുവേണ്ടി എന്നും നിലകൊള്ളുകയും സംസാരിക്കുകയും ചെയ്ത ഈ ദിനപത്രത്തിന്റെ വളർച്ച എല്ലാ ഇന്ത്യക്കാർക്കും അഭിമാനം നൽകുന്നതാണ്. അതോടൊപ്പം വ്യാപാര, വ്യവസായ മേഖലയുടെ വികസനത്തിനായും ഈ പത്രം നിലകൊണ്ടു. വ്യാപാര, വ്യവസായ ലോകത്തിനും ഉപഭോക്താക്കൾക്കുമിടയിലെ ബ്രിഡ്ജ് എന്ന നിലയിൽ ഗൾഫ് മാധ്യമം നൽകിക്കൊണ്ടിരിക്കുന്ന സേവനം വിസ്മരിക്കാവുന്നതല്ല.
ജൂസർ രൂപാവാല (ഡയറക്ടർ ലുലു ഗ്രൂപ്)
ഓരോ വർഷവും ആഘോഷദിവസങ്ങളോടനുബന്ധിച്ച് വിസ്മയകരമായ കലാ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും മികച്ച പ്രഭാഷകരെയും കലാകാരന്മാരെയും പ്രവാസഭൂമിയിലെത്തിക്കാനും ഈ പത്രം മുൻനിരയിലുണ്ട്. സാമൂഹിക സേവനരംഗത്തും ജീവകാരുണ്യ മേഖലയിലും നടക്കുന്ന ഇടപെടലുകളെ ജനസമക്ഷം എത്തിക്കാനും ഗൾഫ് മാധ്യമം എപ്പോഴും മുൻഗണന കൊടുക്കുന്നു.
ബഹ്റൈനിൽ ആരംഭിച്ച പത്രം ഇപ്പോൾ എല്ലാ ജി.സി.സിയിലും പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ സ്വാധീനം വളരെയധികം വർധിച്ചുവരുന്ന ഈ കാലത്തും വിശ്വസനീയ വാർത്താ സ്രോതസ്സ് എന്ന നിലയിലുള്ള പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തിക്ക് ഉദാഹരണമാണ് ഗൾഫ് മാധ്യമത്തിന്റെ സാന്നിധ്യം. ഇനിയും വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.