ബഹ്റൈനിൽ ഹെൽത് സെൻററുകൾ മരുന്ന് വീട്ടിലെത്തിക്കും
text_fieldsമനാമ: ദീർഘകാലമായി അസുഖങ്ങളുള്ളവർക്ക് മരുന്നുകൾ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി ഹെൽത് സെൻററുകൾ ആരംഭിച ്ചു. രോഗികളുടെ സൗകര്യവും ആരോഗ്യ സംരക്ഷണവും പരിഗണിച്ചാണ് ഇത്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുത ൽ നടപടികളുടെ ഭാഗമായാണ് പഴക്കംചെന്ന അസുഖങ്ങൾക്കുള്ള മരുന്ന് വീടുകളിൽ എത്തിക്കുന്നത്.
ഇൗ സേവനം പ്രയോജ നപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ കൊടുത്ത ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് പ്രാഥമികാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മനാൽ അൽ അലാവി പറഞ്ഞു.
രണ്ട് പ്രവൃത്തി ദിവസത്തിനകം മരുന്ന് വീട്ടിൽ എത്തിക്കും. അപേക്ഷ ഒാൺലൈനിൽ എത്തിക്കഴിഞ്ഞാൽ ഹെൽത് സെൻററുകളിലെ ഫാർമസി ജീവനക്കാർ െഎ- സേഹ സംവിധാനത്തിൽ ലഭ്യമായ രോഗിയുടെ ഇലക്ട്രോണിക് ഫയൽ പരിശോധിച്ച് ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് ആവശ്യമായ മരുന്നുകൾ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കും. മരുന്ന് സ്വീകരിക്കുന്നയാൾ രോഗിയുടെ തിരിച്ചറിയൽ രേഖ കാണിക്കണം.
www.moh.gov.bh/eServices/Hcpharmacy എന്ന ലിങ്ക് വഴിയാണ് രോഗികൾക്ക് ഇൗ സേവനം ലഭ്യമാവുക. മരുന്നുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് 39612402 എന്ന നമ്പറിലും മെഡിക്കൽ പരിശോധനക്കും മരുന്നുകളുടെ കുറിപ്പിനും 80007000 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
മരുന്ന് വീട്ടിൽ എത്തിക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ ഏപ്രിൽ 30ന് ആരംഭിക്കും. മരുന്ന് വിതരരണം മെയ് അഞ്ചിന് തുടങ്ങും. നിലവിലുള്ള മരുന്ന് തീരുന്നതിന് അഞ്ച് ദിവസം മുമ്പ് ഒാൺലൈനിൽ ബുക്ക് ചെയ്യണം. നിയന്ത്രിത മരുന്നുകൾ ഇ-സർവിസിൽ ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.