രുചി മികവിൽ പായസ മത്സരം; സുമ ദിനേശിന് ഒന്നാം സ്ഥാനം
text_fieldsമനാമ: ഒാണാഘോഷത്തിെൻറ ഭാഗമായി ‘ഗൾഫ് മാധ്യമം’ ബഹ്റൈൻ യൂനിറ്റ് പ്രമുഖ ഗൃഹോപകരണ ബ്രാൻറുകളായ ‘മീനുമിക്സും’ ‘ഒപ്ടിമ’യുമായി സഹകരിച്ച് നടത്തിയ പായസ മത്സരത്തിൽ സുമ ദിനേശ് ഒന്നാം സ്ഥാനം നേടി. കാരറ്റ്^സേമിയ പായസമാണ് സുമയെ ഒന്നാം സമ്മാനത്തിന് അർഹയാക്കിയത്. സവിശേഷമായ രുചി, ദൃശ്യഭംഗി, ഘടന എന്നീ കാര്യങ്ങളാണ് ഇൗ പായസത്തിനെ വേറിട്ടതാക്കിയത്. രണ്ടാം സമ്മാനം രണ്ടുപേർ പങ്കിട്ടു.
പൈനാപ്പിൾ പായസമുണ്ടാക്കിയ മാജ ജോസ് ദാസ്, മത്തൻ-പഞ്ചധാന്യ പായസമുണ്ടാക്കിയ ആബിദ സഗീർ എന്നിവർക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്. അത്തിപ്പഴം-നേന്ത്രപ്പഴ പായസമുണ്ടാക്കിയ ജസ്ലിന മൂന്നാം സ്ഥാനം നേടി. നിരവധി പേർ പാചക കുറിപ്പുകൾ അയച്ച മത്സരത്തിൽ നിന്ന് മികച്ച പത്തെണ്ണം തെരഞ്ഞെടുക്കുകയായിരുന്നു. ഇതനുസരിച്ച് തയാറാക്കിയ പായസങ്ങൾ ഇന്നലെ ‘ഗൾഫ് മാധ്യമം’ ഒാഫിസിൽ നടന്ന ചടങ്ങിൽ ‘ഫുഡ്സിറ്റി റെസ്റ്റോറൻറി’ലെ ഷെഫുമാർ വിലയിരുത്തിയാണ് മികച്ചവ കണ്ടെത്തിയത്.
ഒന്നിനൊന്ന് മെച്ചപ്പെട്ട പായസങ്ങളിൽ നിന്ന് മികവ് കൂടിയവ കണ്ടെത്തുകയെന്നത് പ്രയാസകരമായ ദൗത്യമായിരുന്നെന്ന് വിധികർത്താക്കൾ പറഞ്ഞു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ ഹോംടെക് ഇലക്ട്രോണിക്സ് സെയിൽസ് മാനേജർ ടി.എസ്.സിജു സുകുമാർ, സെയിൽസ് എക്സിക്യൂട്ടിവ് സി.എസ്.അബ്ദുൽ അസീസ്, ‘ഗൾഫ് മാധ്യമം’ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.