കൈപുണ്യമുള്ളവർക്ക് രുചിയങ്കത്തിൽ ഒപ്പം ചേരാം
text_fieldsമനാമ: ആത്മസംസ്കരണത്തിെൻറയും വ്രതശുദ്ധിയുടെയും മാസമായ റമദാൻ അരികിലെത്തി. റമദാൻ രാവുകൾ എവിടെയും രുചിഭേദങ്ങളാൽ സമ്പന്നമാണ്. പ്രവാസ ഭൂമിയിലെ തിരക്കുകൾക്കിടയിലും നോമ്പുകാലവിഭവങ്ങളൊരുക്കാൻ ആരും മടികാണിക്കാറില്ല. പരമ്പരാഗത കൂട്ടുകൾ മുതൽ പുതിയ കാലം ഏറ്റുവാങ്ങിയ രുചികൾ വരെ ഇപ്പോൾ നോമ്പുതുറകളിൽ ഇടം പിടിക്കാറുണ്ട്. ഈ റമദാനിൽ ‘ഗൾഫ് മാധ്യമം’ ബഹ്റൈനിലെ വായനക്കാരിൽ നിന്ന് രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകൾ ക്ഷണിക്കുന്നു.
പരമ്പരാഗത രുചിക്കൂട്ടുകൾക്കൊപ്പം നിങ്ങളുടെ അഭിരുചി ചേർത്ത് വിപുലീകരിച്ചതോ, അടുക്കളയിലെ പരീക്ഷണങ്ങളിൽ വിജയം കണ്ടതോ, പുറം രാജ്യങ്ങളിൽ പ്രചാരത്തിലുള്ളതോ എന്തുമാകാം ഇത്. ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ വിപുലമായ േശഖരമുള്ള ബഹ്റൈനിലെ പ്രമുഖ സൂപ്പർ മാർക്കറ്റായ ‘നോബ’യുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന റെസിപ്പി തയാറാക്കുന്ന ആളുടെ പടവും വിഭവത്തിെൻറ ചിത്രവും ചേർത്ത് പ്രസിദ്ധീകരിക്കും. എല്ലാ ആഴ്ചയും മികച്ച കുറിപ്പുകൾക്ക് സമ്മാ നം നൽകും.
പുറമെ, 10 േപ്രാത്സാഹന സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. പാനീയങ്ങൾ മുതൽ സവിശേഷമായ ബിരിയാണി വരെയുള്ള എന്തിെൻറയും രുചിക്കൂട്ടുകൾ വിശദമായി ഇന്നു മുതൽ അയക്കാം. ഇ–മെയിൽ: bahrain@gulfmadhyamam.net ഇ–മെയിലിൽ സബ്ജക്റ്റ് ആയി ramzan recipe എന്ന് രേഖപ്പെടുത്തണം. സ്വന്തം ഫോേട്ടായും വിഭവത്തിെൻറ ഫോട്ടോയും ഉൾപ്പെടുത്താൻ മറക്കരുത്. പേരും ഫോൺ നമ്പറും നിർബന്ധമായും ഉൾപ്പെടുത്തണം. വാട്സ്ആപ് നമ്പർ: 39203865
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.