Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ന​വ​രാ​ത്രി ആ​ഘോ​ഷ​വും വി​ദ്യാ​രം​ഭ​വും

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ന​വ​രാ​ത്രി ആ​ഘോ​ഷ​വും വി​ദ്യാ​രം​ഭ​വും
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സൊ​സൈ​റ്റി​യു​ടെ മു​തി​ർ​ന്ന അം​ഗം എം.​വി. വാ​സ​പ്പ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​വും വി​ദ്യാ​രം​ഭ​വും ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 24 വ​രെ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം സൊ​സൈ​റ്റി അ​ങ്ക​ണ​ത്തി​ൽ ​െവ​ച്ച് ചെ​യ​ർ​മാ​ൻ സ​നീ​ഷ് കെ ​പി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൊ​സൈ​റ്റി​യു​ടെ മു​തി​ർ​ന്ന അം​ഗം എം.​വി. വാ​സ​പ്പ​ൻ ച​ട​ങ്ങു​ക​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​നു​രാ​ജ് സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ദേ​വ​ദ​ത്ത​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

വി​ദ്യാ​രം​ഭ ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ 24ന് ​രാ​വി​ലെ 4.30 മു​ത​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ശ​ര​ത് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​ര​വും സം​ഗീ​ത​ത്തി​ന്റെ സ​പ്ത സ്വ​ര​ങ്ങ​ളും പ​ക​ർ​ന്നു​ന​ൽ​കു​മെ​ന്ന് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് (39882437), ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​തി​ൻ രാ​ജ്(3335 5812) മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ( 3434 7514) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurudeva Social SocietyNavratri celebration
News Summary - Gurudeva Social Society Navratri celebration
Next Story