ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു
text_fieldsമനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്നു.
ഈ ദിവസങ്ങളിൽ വൈകീട്ട് 7.30 മുതൽ പ്രത്യേക പ്രാർഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കും. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ന് രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതോടൊപ്പം സംഗീതത്തിന്റെ സപ്തസ്വരങ്ങൾ കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള ജി.എസ്.എസ് മലയാളം പാഠശാലയുടെ ക്ലാസുകൾ ആരംഭിച്ചു. പ്രവേശനം തുടരുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ഡിലൈറ്റിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ്, വൈസ് ചെയർമാൻ സതീഷ് കുമാർ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അജികുമാർ, ശിവജി, രഞ്ജിത്ത്, ബിനുമോൻ രതീഷ് പട്ടായി എന്നിവരും പങ്കെടുത്തു.
വിദ്യാരംഭത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437), മെമ്പർഷിപ് സെക്രട്ടറി രഞ്ജിത്ത് (3434 7514), എന്റർടെയിൻ സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.